• Logo

Allied Publications

Europe
യൂറോപ്യൻ രാജ്യങ്ങളിൽ കാറിൽ യാത്ര ചെയ്യുമ്പോൾ മുഴുവൻ രേഖകളും കൈവശം വയ്ക്കണം
Share
സൂറിച്ച്: കാറിൽ യൂറോപ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ കൈവശമില്ലെങ്കിൽ വൻ പിഴയൊടുക്കേണ്ടി വരുമെന്നു മാത്രമല്ല, വാഹനം പിടിച്ചെടുക്കുകയും യാത്ര ആഴ്ചകളോളം തടസപ്പെടുകയും ചെയ്തേക്കാം.

കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡ് തലസ്‌ഥാനമായ ബേണിൽനിന്നും ഇറ്റലിയിലേക്ക് തന്റെ പിതാവിന്റെ കാറുമായി യാത്ര ചെയ്ത സ്വിസ് യുവാവിനെ ഇറ്റാലിയൻ പോലീസ് സമ്മതപത്രം (ഫൊൾ മാഹ്റ്റ്) ഇല്ലാതിരുന്നതിനാൽ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ആയിരം യൂറോ പിഴ ഈടാക്കുകയും ചെയ്തു.

വാഹന മോഷ്‌ടാക്കളെ പേടിച്ച് തന്റെ പുതിയ കാറ് വീട്ടിലിട്ടിട്ട് 20 വർഷം പഴക്കമുള്ള പിതാവിന്റെ കാറുമായാണ് ഇയാൾ യാത്ര ചെയ്തത്. ഇറ്റലിയിലെ കുപ്രസിദ്ധരായ വാഹനമോഷ്‌ടാക്കൾക്കു മൂക്കുകയറിടുന്നതിന്റെ ഭാഗമായാണ് ശക്‌തമായ വാഹനപരിശോധന ഇറ്റാലിയൻ പോലീസ് നടത്തുന്നത്.

ഇങ്ങനെ വാഹന പരിശോധന നടക്കുമ്പോൾ ആവശ്യമായ രേഖകൾ ഇല്ലാതെ വന്നാൽ ആയിരം യൂറോയോ അതിനു മേലെയോ പിഴയൊടുക്കേണ്ടി വരും. ഇങ്ങനെയുള്ള സംഭവങ്ങൾ അടിക്കടി ഉണ്ടാകുന്നതിന്റെ അടിസ്‌ഥാനത്തിൽ സ്വിറ്റ്സർലൻഡിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് കാറുമായി പോകുന്നവർ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു സ്വിറ്റ്സർലൻഡ് ടൂറിസം ക്ലബ്ബ് വക്‌താവ് പത്രക്കുറിപ്പിൽ അറിയിച്ചു.

സ്വിസിൽ നിന്നും പുറം രാജ്യങ്ങളിൽ പോകുന്ന വാഹനങ്ങളിൽ സ്വിറ്റ്സർലൻഡിന്റെ ആദ്യ അക്ഷരങ്ങളെ സൂചിപ്പിക്കുന്ന സിഎച്ച് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇഒ) എന്ന സ്റ്റിക്കർ വാഹനത്തിന്റെ പുറകിൽ മതിയായ വലുപ്പത്തിൽ പതിച്ചിരിക്കണം.

ഇറ്റലിയിൽ വേനൽക്കാലത്ത്, വേനൽക്കാല ടയറുകൾ മാത്രം വാഹനങ്ങളിൽ ഉപയോഗിക്കണം (എല്ലാ കാലാവസ്‌ഥയിലും, അതായത് മഞ്ഞിലും വേനലിലും ഉപയോഗിക്കുന്ന ടയറുകൾ അനുവദനീയമല്ല).

വാഹനങ്ങൾ അപകടത്തിൽപ്പെടുമ്പോൾ മുന്നറിയിപ്പു നൽകുവാനായി ഉപയോഗിക്കുന്ന ത്രികോണം (ദ്രൈ എക്ക്) കരുതിയിരിക്കണം. പ്രാഥമിക ചികിത്സ നൽകുവാനുള്ള ഫസ്റ്റ് എയ്ഡ് ബോക്സ് വാഹനങ്ങളിൽ കരുതിയിരിക്കണം. കാലഹരണപ്പെട്ട ബോക്സുകൾ അനുവദനീയമല്ല.

അപകടസ്‌ഥലങ്ങളിൽ ഉപയോഗിക്കേണ്ട പച്ചയും മഞ്ഞയും കലർന്ന ഓവർക്കോട്ട് കാറിൽ യാത്ര ചെയ്യുന്ന ഓരോരുത്തർക്കുവേണ്ടിയും കരുതിയിരിക്കണം.

കാലഹരണപ്പെടാത്ത അഗ്നിശമന ഉപകരണം കാറുകളിൽ നിർബന്ധമായും ഉണ്ടായിരിക്കണം. എല്ലാത്തിലുമുപരി മറ്റൊരാളുടെ വാഹനവുമായി യാത്ര ചെയ്യുമ്പോൾ അതാത് മുനിസിപ്പാലിറ്റികളിൽ (താമസസ്‌ഥലത്തെ) അറ്റസ്റ്റ് ചെയ്ത വാഹന ഉടമസ്‌ഥന്റെ സമ്മതപത്രം കൈവശം കരുതിയിരിക്കണം.

ഇറ്റലിയിലെ ഹൈവേ ഉപയോഗിക്കുന്നവർ, ഹൈവേയിൽ പ്രവേശിക്കുമ്പോൾ ടിക്കറ്റ് എടുക്കാൻ മറക്കരുത്. കടന്നു പോകത്തക്ക രീതിയിൽ ഗേറ്റ് തുറന്നു കിടന്നാലും ടിക്കറ്റ് ലഭിക്കാതെ കടന്നു പോയാൽ ഹൈവേയിൽ നിന്നും പുറത്തേയ്ക്കു കടക്കുന്ന കവാടത്തിൽ കൂടുതൽ തുക നൽകേണ്ടതായി വരുമെന്നും അറിയിപ്പിൽ പറയുന്നു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ