• Logo

Allied Publications

Europe
ബ്രിട്ടനു മികവിന്റെ വാഗ്ദാനവുമായി തെരേസാ മേ
Share
ലണ്ടൻ: നിയുക്‌ത പ്രധാനമന്ത്രി തെരേസാ മേ ബ്രിട്ടനു നൽകുന്നത് കൂടുതൽ മികവിന്റെ വാഗ്ദാനങ്ങൾ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പുറത്തുപോക്ക് വിജയമാക്കുമെന്നൊരു ഉറപ്പു കൂടി അവർ നൽകുന്നു.

ബുധനാഴ്ച മേ പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തു അധികാരമേൽക്കും.

ഡേവിഡ് കാമറോണിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ താൻ ആദരിക്കപ്പെടുകയും വിനയാന്വിതയാകുകയും ചെയ്യുന്നതായി പാർലമെന്റിനു മുന്നിൽ തെരേസ പറഞ്ഞു.

കാമറോൺ ബുധനാഴ്ച രാജ്‌ഞിക്ക് രാജിക്കത്ത് നൽകും. 2010ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കാമറോൺ, ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലം തന്റെ നിലപാടിന് എതിരായ സാഹചര്യത്തിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ടോറി പാർട്ടി നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ രണ്ടാം സ്‌ഥാനത്തുണ്ടായിരുന്ന ആൻഡ്രിയ ലീഡ്സം പിൻമാറിയതോടെയാണ് തെരേസ പാർട്ടി നേതാവും പ്രധാനമന്ത്രിയും ആകുമെന്ന് ഉറപ്പായത്. സുശക്‌തവും സുസ്‌ഥിരവുമായൊരു സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ തനിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് ആൻഡ്രിയ അപ്രതീക്ഷിതമായി മത്സരരംഗത്തുനിന്നു പിൻമാറിയത്.

2010 ൽ കാമറോൺ പ്രധാനമന്ത്രിയായതു മുതൽ ബ്രിട്ടന്റെ ഹോം സെക്രട്ടറിയാണ് മേ. പാർട്ടിയെയും രാജ്യത്തെയും കാമറോൺ ഇതുവരെ നയിച്ച രീതി മികച്ചതായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. നേതൃത്വത്തിലേക്ക് തന്നോടു മത്സരിച്ച നാലു പേർക്കുമുള്ള ആദരവും അവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്