• Logo

Allied Publications

Europe
സൂറിച്ചിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു
Share
സൂറിച്ച്: ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ഓർമപ്പെരുന്നാൾ സ്വിറ്റ്സർലൻഡിലെ സീറോ മലബാർ സഭാംഗങ്ങൾ ആഘോഷിച്ചു.

എഗിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ നടന്ന ദുക്റാന തിരുനാളിൽ ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി മുഖ്യകാർമികത്വം വഹിച്ചു.

മാർതോമായാൽ സ്‌ഥാപിക്കപ്പെടുകയും ദൈവ പരിപാലനയാൽ സംരക്ഷിക്കപ്പെടുകയും ചെയ്ത ഭാരതസഭ പരിശുദ്ധാത്മ ചൈതന്യത്താൽ ഇന്നു ലോകമെങ്ങും വ്യാപിക്കുന്നതിന്റെ പ്രത്യേക കാരണം മാർതോമ്മായുടെ പ്രാർഥനയാണെന്നും മാർത്തോമ നസ്രാണികളുടെ മാത്രം പ്രത്യേകതകളായ കുടുംബ ജീവിതം, സന്താന പരിപാലനം, ദേവാല

യം തങ്ങളുടെ സ്വന്തമായി കാണുന്ന ശീലം, സന്ധ്യാ നമസ്കാരം തുടങ്ങിയവ അഭംഗുരം തുടർന്നുകൊണ്ടുപോകാൻ എല്ലാ സഭാ മക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുക്റാന സന്ദേശത്തിൽ മാർ ലോറൻസ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

സ്വിറ്റ്സർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വൻ ജനാവലി തിരുക്കർമങ്ങളിലും തുടർന്നു നടന്ന പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും പങ്കുകൊണ്ടു.

വിശുദ്ധ കുർബാനയിൽ ഫാ. തോമസ് പ്ലാപ്പള്ളിൽ (ചാപ്ലെയിൻ), ഫാ. വർഗീസ് നടയ്ക്കൽ, ഫാ. തൈയിൽ, ഫാ. ഗിസഞ്ചർ, ഫാ. ജോൺ പോൾ എന്നിവർ സഹകാർമികരായി. ബാബു പുല്ലേലി, എൽബിൻ എബി, സെബാസ്റ്റ്യൻ വാളിപ്ലാക്കൽ, ഷെല്ലി ആണ്ടുക്കാലയിൽ, ജെസ്ന പെല്ലിശേരി, മിനി മുഞ്ഞേലി, നിർമല വാളിപ്ലാക്കൽ, ജിൻസി ചെത്തിപ്പുഴ എന്നിവരടങ്ങിയ ഗായകസംഘവും എഗ് സൺഡേ സ്കൂളിലെ കൊച്ചു കുട്ടികളുടെ ഗായകസംഘവും തിരുക്കർമ്മങ്ങളെ ഭക്‌തിസാന്ദ്രമാക്കി.

ഷാജി കൊട്ടാരത്തിൽ, മാർട്ടിൻ പുതിയെടത്ത്, വിൻസെന്റ് പറയനിലം, ജയിംസ് ചിറപ്പുറത്ത്, സണ്ണി ചിറപ്പുറത്ത്, ജൈജു പരിയാടൻ എന്നിവരെ 2017 ലെ പ്രസുദേന്തിമാരായി വാഴിച്ചു.

തിരുനാൾ ആഘോഷങ്ങൾക്ക് സെബാസ്റ്റ്യൻ കാവുങ്കൽ, ഡേവിസ് വടക്കഞ്ചേരി, അഗസ്റ്റിൻ മാളിയേക്കൽ, ലാൻസ് മാപ്പിളകായിൽ, പ്രിൻസ് കാട്രുക്കുടിയിൽ എന്നിവർ പ്രസുദേന്തിമാരായിരുന്നു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.