• Logo

Allied Publications

Europe
കാവാലം നാരായണപ്പണിക്കർക്ക് പ്രണാമമർപ്പിച്ച് ജ്വാലയുടെ ജൂലൈ ലക്കം പുറത്തിറങ്ങി
Share
ലണ്ടൻ: യുക്മ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ‘ജ്വാല’യുടെ ജൂലൈ ലക്കം ഗ്രാമീണ ഭംഗിയുടെ ശീലുകളിലൂടെ നാടക കലയുടെ ആചാര്യനായി മാറിയ കാവാലം നാരായണപ്പണിക്കർക്കുള്ള സമർപ്പണമായി മാറി.

മലയാളിയുടെ വായന മരിക്കുന്നു, പുതു തലമുറ വായനാശീലമില്ലാത്തവരായിരിക്കുന്നു എന്നുള്ള ആരോപണങ്ങൾക്ക് മറുപടികൂടിയാകുന്നു ബന്യാമിനിന്റെ ആട് ജീവിതം. ആട് ജീവിതത്തിന്റെ നൂറാം പതിപ്പ് ഇറങ്ങിയെന്നുള്ളത് സാഹിത്യലോകം ഏറെ ആകാംക്ഷയോടെയാണ് ശ്രവിച്ചത്. ബന്യാമിനുമായി അനുശ്രീ നടത്തിയ അഭിമുഖം ആട് ജീവിതത്തിന്റെ കഥാകാരനെ നമുക്ക് ചിരപരിചിതനാക്കുന്നു.

ബീനാ റോയിയുടെ ‘വിജനവീഥികൾ’ എന്ന കവിതയും പെണ്ണ് എന്ന കഥയിലൂടെ രൂപികയും നമുക്ക് മുന്നിൽ വരച്ചു കാട്ടുന്നത് കാലിക പ്രാധാന്യമുള്ള വിഷയങ്ങളാണ്. പ്രിയന്റെ ‘തിരകൾ എണ്ണുമ്പോൾ’ എന്ന കവിത നമുക്ക് പ്രിയതരമാകുമ്പോൾ ദിവ്യാലക്ഷ്മിയുടെ ‘ജീവിത വഴിയിലെ ഗുൽമോഹറും’ സുനി പൗലോസിന്റെ ‘മടങ്ങിവരും നേരം’ എന്ന കവിതയും വായനക്കാർക്ക് നല്ലൊരു അനുഭവമാകുന്നു.

യുക്മ സാഹിത്യമത്സരത്തിൽ സമ്മാനാർഹമായ മാത്യു ഡൊമിനിക്കിന്റെ ‘ചെറുക്കൻ ഐറ്റിയാ’ എന്ന കഥ ഏറെ രസകരമാകുമ്പോൾ ഷേബാ ജെയിംസിന്റെ ‘ഒരു പ്രവാസി മലയാളിയുടെ സ്വത്വ പ്രതിസന്ധികൾ’ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. അക്ബർ കക്കട്ടിലിന്റെ ‘നാദാപുരം’ എന്ന കഥ ഇംഗ്ലീഷിൽ തർജമ ചെയ്തു ഡോ. ആന്റണി ഫെർണാണ്ടസും മണമ്പൂർ രാജൻ ബാബുവിന്റെ കവിത ഡോ. ടി.എം. രഘുറാമും അവതരിപ്പിച്ചിരിക്കുന്നത് പുതു തലമുറയെ വായനയുടെ ലോകത്തേയ്ക്ക് അടുപ്പിക്കാൻ ഏറെ ഉപകരിക്കും.

ചീഫ് എഡിറ്റർ റെജി നന്തിക്കാട്ടിന്റെ മേൽനോട്ടത്തിൽ എല്ലാ മാസവും കൃത്യമായി പുറത്തിറക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ജ്വാല മാഗസിന് വായനക്കാർ നൽകുന്ന പ്രോത്സാഹനത്തിനും പിന്തുണയ്ക്കും മാനേജിംഗ് എഡിറ്റർ സജീഷ് ടോം നന്ദി പറഞ്ഞു. യുക്മയുടെ ഈ പ്രവർത്തനത്തിൽ പൂർണ പിന്തുണ നൽകുന്ന സാംസ്കാരിക വേദി പ്രവർത്തകരെ യുക്മ പ്രസിഡന്റ് ഫ്രാൻസിസ് കവളക്കാട്ടിൽ അനുമോദിച്ചു.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​