• Logo

Allied Publications

Europe
ബ്രിട്ടനിൽ നഴ്സുമാരുടെ ക്ഷാമം കൂടുതൽ രൂക്ഷമാകും
Share
ലണ്ടൻ: ബ്രിട്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ നഴ്സുമാരുടെ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്ക.

ഇപ്പോഴുള്ള ആകെ നഴ്സുമാരിൽ മൂന്നിലൊന്നോളം പേർ വരുന്ന പത്തു വർഷത്തിനുള്ളിൽ വിരമിക്കും. ഇത്രയധികം പേരുടെ കുറവ് നികത്താൻ മാത്രം റിക്രൂട്ട്മെന്റുകൾ ഇപ്പോൾ നടക്കുന്നതുമില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ പത്തിലൊന്ന് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. കൂടുതലാളുകൾ പിരിഞ്ഞു പോകുമ്പോൾ ഈ വിടവ് വർധിക്കുകയേയുള്ളൂ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാജ്യത്തെ ആകെ നഴ്സുമാരിൽ മൂന്നിലൊന്ന് അമ്പത് വയസ് മുതൽ മുകളിലേക്ക് പ്രായമുള്ളവരാണ്. റിട്ടയർമെന്റ് പ്രായമെത്തും മുൻപേ ജോലി അവസാനിപ്പിക്കുന്നവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്റ് സ്റ്റഡീസാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വിദേശത്തുനിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു വഴി മാത്രം പരിഹരിക്കാൻ സാധിക്കുന്നതല്ല ഈ പ്രതിസന്ധിയെന്നും അവർ മുന്നറിയിപ്പു നൽകുന്നു.

എന്നാൽ ബ്രെക്സിറ്റ് സാധ്യമായതോടെ ബ്രിട്ടനിലേയ്ക്കുള്ള ഇന്ത്യൻ നഴ്സുമാരുടെ പ്രത്യേകിച്ച് മലയാളികളുടെ ഒഴുക്ക് തുടരുമെന്നും ബ്രെക്സിറ്റ് മലയാളിക്ക് അടിച്ച ലോട്ടറിയാണെന്നും വിശേഷിപ്പിച്ചവരും ഒക്കെ ഭാവികാര്യങ്ങൾ എങ്ങനെയായിത്തീരുമെന്നുള്ള ആശങ്കയിലാണ് എന്നാണ് ബ്രക്സിറ്റ് അനുകൂലികൾപോലും ഇപ്പോൾ പറയുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​