• Logo

Allied Publications

Europe
വരുന്നു, പുതിയ മുഖവുമായി 50 ന്റെ യൂറോ നോട്ട്
Share
ബെർലിൻ: ലോകത്തിലെ ഏതുനാണയത്തിനും ഒറിജിനലിലെ വെല്ലുന്ന കള്ളനോട്ടുകളാണ് സാധാരണക്കാരെ വിഡ്ഢികളാക്കുന്നത്. എന്നാൽ യൂറോ നോട്ടുകളുടെ നിർമാണം ഇപ്പോൾ അതിനുള്ള എല്ലാം പഴുതുകളും അടച്ചുകൊണ്ടാണ്. അതാവട്ടെ കാലാകാലങ്ങളിൽ മാറ്റി രൂപകല്പന ചെയ്താണ് പുറത്തിറക്കുന്നതും.

യൂറോ രാജ്യങ്ങളിൽ ഏറെ പഴികേട്ട 50 യൂറോയുടെ കെട്ടു മട്ടും മാറി ഇതാ പുതുമുഖവുമായി പുറത്തിറങ്ങാൻ പോകുന്നു. യൂറോപ്പിന്റെ മോണിട്ടറി അഥോറിറ്റിയായ യൂറോപ്യൻ സെൻട്രൽ ബാങ്കാണ് (ഇസിബി) നോട്ടു പുറത്തിറക്കുന്നത്.

2017 (ഏപ്രിൽ നാലിനു ശേഷം) മധ്യത്തോടെ നോട്ട് വിപണയിലെത്തും. ഗ്രീക്ക് പുരാണവുമായി ബന്ധപ്പെട്ട ചിത്രത്തോടെ ആലേഖനം ചെയ്യുന്ന നോട്ട് ‘യൂറോപ്യൻ സീരീസ്’ എന്നറിയപ്പെടും.

കള്ളനോട്ടുകളെ പരാജയപ്പെടുത്താൻ പുതിയ വാട്ടർമാർക്കോടുകൂടി, യൂറോയുടെ 5, 10, 20 നോട്ടുകൾ ഇസിബി നേരത്തെ പുറത്തിറക്കിയിരുന്നു. യൂറോസോണിൽനിന്നു തന്നെ ഉണ്ടാവുന്ന കള്ളനോട്ടുകൾ യഥാർഥ നോട്ടുകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്ത സാഹചര്യത്തിലാണ് 50 ന്റെ പുതിയ നോട്ടുകൾ പുതിയ രൂപവും ഭാവവും പേറുന്നത്. 100, 200 എന്നീ മൂല്യങ്ങളുള്ള നോട്ടുകളും വിപണിയിലുണ്ട്. നിലവിലുള്ള 500 ന്റെ യൂറോ നോട്ടുകൾ പിൻവലിക്കാനും നേരത്തെ നിയമം കൊണ്ടുവന്നിരുന്നു. ഇസിബിയുടെ ആസ്‌ഥാനം ഫ്രാങ്ക്ഫർട്ടിലാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.