• Logo

Allied Publications

Europe
സാല്‍ഫോര്‍ഡില്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നിന്
Share
ലണ്ടന്‍: സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകമെങ്ങുമുള്ള സീറോ മലബാര്‍ ക്രൈസ്തവ വിശ്വാസികള്‍ക്കൊപ്പം ജൂലൈ മൂന്നിനു (ഞായര്‍) മാര്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു.

സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് തുടക്കമാകും. ഫാ. പ്രിന്‍സ് ഇമ്പിയാംകുഴിയില്‍, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയ വൈദികര്‍ മുഖ്യകാര്‍മികരായി ആഘോഷമായ പൊന്തിഫിക്കല്‍ പാട്ടുകുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും. പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തിയശേഷം ലദീഞ്ഞ്, വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം എന്നിവ നടക്കും.

സെന്റ് ജയിംസ് ചര്‍ച്ച് ഹാളില്‍ കുട്ടികളുടെ മതബോധനത്തിന്റെ വാര്‍ഷികവും വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. തുടര്‍ന്നു കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്യും. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: രാജു സെബാസ്റ്യന്‍ 078 2830 0829, ജിജി ഏബ്രഹാം 075 8403 8423.

പള്ളിയുടെ വിലാസം: ട. ജലലൃേ & ജമൌഹ ഇവൌൃരവ, ജമൃസ ഞീമറ, ങ68ഖഞ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.