• Logo

Allied Publications

Europe
ബി ഫ്രന്റ്സ് ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്; സംഗീത വിരുന്നൊരുക്കി ജ്യോസ്നയും വിധുപ്രതാപും
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ക്കായി ബി ഫ്രന്റ്സ് ഒരുക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിനു നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷം രാത്രി എട്ടിന് അവസാനിക്കും.

സംഗീത വിരുന്നും പതിനെട്ടില്‍ പരം കറികളും ചേര്‍ത്തുള്ള ഓണസദ്യയും കലാ സദ്യയും ഓണാഘോഷത്തിന്റെ ഭാഗമായിരിക്കും.

കലാ സദ്യയൊരുക്കുന്നത് അംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നാണെങ്കില്‍ സംഗീത സദ്യ ഒരുക്കുന്നത് സംഗീതലോകത്തെ മിന്നും താരങ്ങളായ വിധു പ്രതാപും ജ്യോത്സനയും ചേര്‍ന്നാണ്. നൂറിലധികം കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികളില്‍ നൃത്തങ്ങള്‍, സ്കിറ്റ് എന്നിവ കൂടാതെ മലയാളി മങ്കമാരണിയിച്ചൊരുക്കുന്ന തിരുവാതിരകളി എന്നിവയും ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.

ഓണപ്പൂക്കള മത്സരം, ബീ ഫ്രണ്ട്സിന്റെ മാത്രം തനതായ ഏറ്റവും നല്ല കേരളീയ വസ്ത്രധാരണത്തിനുള്ള സമ്മാനങ്ങള്‍ക്കുള്ള മത്സരവും ഇതോടൊപ്പം നടക്കും.

ഓണാഘോഷങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിയാണു വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സ്വിസ് മലയാളികളുടെയും സഹകരണം ഇതോടൊപ്പം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഓണാഘോഷങ്ങളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുന്നതായി ഭാരവാഹികളായ പ്രസിഡന്റ് പ്രിന്‍സ് കാടൃക്കുടിയില്‍, സെക്രട്ടറി ബിന്നി വേങ്ങാപ്പള്ളില്‍, ട്രഷറര്‍ മാത്യു മണിക്കുട്ടിയില്‍, ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറി ജസ്വിന്‍ പുതുമന എന്നിവരറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.