• Logo

Allied Publications

Europe
ഐസിസി വിയന്നയുടെ തിരുനാള്‍ ആഘോഷം
Share
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി ഡേയും മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയസച്ചന്റേയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുനാള്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുനാളിനോടു കൂടി ഇടവക തിരുനാളായി ആഘോഷിച്ചു.

ഐസിസി വിയന്നയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്ന സമൂഹ ബലിയില്‍ വിയന്നയിലെ വിവിധ ഇടവകളില്‍ സേവനം ചെയ്യുന്ന ഏഴോളം വൈദീകര്‍ സഹകാര്‍മികരായി. മോണ്‍. ജോഗി വടകര ലൂക്ക തിരുനാള്‍ സന്ദേശം നല്‍കി. തിരുനാള്‍ കുര്‍ബാനക്കുശേഷം വിശുദ്ധരുടെ തിരു സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടു നടന്ന പ്രദക്ഷിണത്തിനു വിയന്ന അതിരൂപതയിലെ സഹായ മെത്രാന്‍ ഡോ. ഫ്രാന്‍സ് ഷാരള്‍ നേതൃത്വം നല്‍കി. തുടര്‍ന്നു അദ്ദേഹം സന്ദേശം നല്‍കി. നിരവധി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ലിറ്റനിയും വാഴ്വോടും കൂടി തിരുനാള്‍ സമാപിച്ചു.

ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി, അസി. ചാപ്ളെയിന്‍ ഫാ. ജോയി പ്ളാത്തോട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേക്കാലയില്‍, സെക്രട്ടറി സ്റീഫന്‍ ചെവൂക്കാരന്‍, ലിറ്റര്‍ജി കണ്‍വീനര്‍ കുര്യന്‍ ആനിനില്‍ക്കുംപറമ്പില്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ പാരിഷ് കമ്മിറ്റി തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.