• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള നവംബര്‍ അഞ്ചിന്
Share
ലണ്ടന്‍: ഏഴാമത് യുക്മ ദേശീയ കലാമേള നവംബര്‍ അഞ്ചിനു നടക്കും. ഏറ്റവും അധികം മലയാളികള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ദേശീയ ഉത്സവം എന്ന നിലയില്‍ ഏറെ ജനപ്രിയമായിക്കഴിഞ്ഞവയാണു യുക്മ ദേശീയ കലാമേളകള്‍.

ദേശീയ കലാമേളയുടെ മുന്നോടിയായി, തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ നയിക്കുന്ന യുക്മയുടെ ഏഴു റീജണുകളിലും കലാമേളകള്‍ അരങ്ങേറും. ഒക്ടോബര്‍ പകുതിയോടെ റീജണല്‍ കലാമേളകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ദേശീയ കലാമേള കണ്‍വീനര്‍ മാമ്മന്‍ ഫിലിപ് പറഞ്ഞു.

ഇദംപ്രഥമമായി കഴിഞ്ഞ വര്‍ഷം ദേശീയ കലാമേളയ്ക്കായി തയാറാക്കിയ ഇമാനുവല്‍ കൂടുതല്‍ പരിഷ്ക്കരണത്തിനായി സമര്‍പ്പിക്കുകയാണ്. കലാമേളയുടെ നിലവിലുള്ള നിയമാവലിയും കാറ്റഗറി തിരിച്ചുള്ള മത്സര ഇനങ്ങളും ഇമാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും കലാമേളകള്‍ കൂടുതല്‍ കുറ്റമറ്റവയും മെച്ചപ്പെട്ടതുമാക്കുന്നതിന്റെ ഭാഗമായാണു നിലവിലുള്ള നിയമങ്ങളും നിബന്ധനകളും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നതെന്നു യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ പറഞ്ഞു.

യുക്മ പ്രവര്‍ത്തകര്‍ക്കും കലാ സാംസ്ക്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്നവര്‍ക്കും യുക്മയെ സ്നേഹിക്കുന്ന ഓരോ യുകെ മലയാളികള്‍ക്കും തങ്ങളുടെ നിര്‍ദേശങ്ങള്‍ ൌൌസാമസമഹമാലഹമ@ഴാമശഹ.രീാ എന്ന ഇമെയിലിലേക്ക് ജൂലൈ 15നു മുന്‍പായി അയയ്ക്കേണ്ടതാണ്. ഇംഗ്ളീഷിലോ മലയാളത്തിലോ, ടൈപ്പ് ചെയ്തോ എഴുതി സ്കാന്‍ ചെയ്തോ അയയ്ക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.