• Logo

Allied Publications

Europe
ബ്രിട്ടന്‍ പുറത്തുപോയതില്‍ തുര്‍ക്കിക്കു സന്തോഷം
Share
അങ്കാറ: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്താകുന്നതില്‍ തുര്‍ക്കി പ്രസിഡന്റ് തയ്യിബ്  എര്‍ദുഗന്റെ സന്തോഷ പ്രകടനം. യൂണിയനില്‍ അംഗത്വത്തിനായി 1987മുതല്‍ ശ്രമിക്കുകയാണ് തുര്‍ക്കി. എന്നാല്‍, പലകാരണങ്ങളാല്‍ തുര്‍ക്കി ഇയുവിന്റെ പടിക്കുപുറത്തു തുടരുകയാണ്.

പ്രചാരണവേളയില്‍ തുര്‍ക്കിയുടെ ഇയു രംഗപ്രവേശം 3000 വരെ ഉണ്ടാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കാമറോണ്‍ പുറത്തേക്കു പോകാനൊരുങ്ങുകയാണെന്നും എര്‍ദുഗന്‍ പരിഹസിച്ചു.

യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനം പുതുയുഗപിറവിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേര്‍ യൂണിയന്‍ വിടാന്‍ സാധ്യതയുണ്െടന്നും എര്‍ദുഗന്‍ മുന്നറിയിപ്പുനല്‍കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരണമെന്നുതന്നെയാണ് തുര്‍ക്കിയും ആഗ്രഹിച്ചത്. അഭയാര്‍ഥികളുടെ കാര്യത്തില്‍ പിന്തുടരുന്ന നയം ഇയു തിരുത്തിയില്ലെങ്കില്‍ യൂറോപ്പില്‍ വംശീയതയ്ക്കും മുസ്ലിംകളോടുള്ള വിവേചനത്തിനും അത് കാരണമാവുമെന്നും എര്‍ദുഗന്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.