• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ക്ളബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്വെസ്റാട്ടിലെ ഏര്‍ണസ്റ് റോയിട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളായാണ് മത്സരം നടത്തിയത്. ജൂണിയര്‍ ഡബിള്‍സില്‍ സോഫി കടകത്തലയ്ക്കല്‍ മാര്‍ട്ടിന്‍ മണമേല്‍ സഖ്യം ഒന്നാം സ്ഥാനവും സോണിയ കടകത്തലയ്ക്കല്‍ ജസ്റിന്‍ പീലിപ്പോസ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ജൂണിയര്‍ സിംഗിള്‍സില്‍ മാര്‍ട്ടിന്‍ മണമേല്‍ ഒന്നാം സ്ഥാനവും ഡേവിഡ് തൂമുള്ളില്‍ രണ്ടാം സ്ഥാനവും നേടി.

സീനിയര്‍ ഗ്രൂപ്പ് ബി സിംഗിള്‍സില്‍ ജോയി നെല്ലാംകുഴിയില്‍ ഒന്നാം സ്ഥാനവും അഭിലാഷ് ജോര്‍ജ് രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ഗ്രൂപ്പ് ബി ഡബിള്‍സില്‍ ജോയി നെല്ലാംകുഴിയില്‍അഭിലാഷ് ജോര്‍ജ് സഖ്യം ഒന്നാം സ്ഥാനവും മൈക്കിള്‍ പാലക്കാട്ട് ജോണ്‍ മാത്യു സംഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഗ്രൂപ്പ് ബി മിക്സഡ് ഡബിള്‍സില്‍ ഗ്രേസി പള്ളിവാതുക്കല്‍ പ്രഭാ മോഹന്‍ സഖ്യവും ഒന്നാം സ്ഥാനവും ജെന്‍സി പാലക്കാട്ട്ജോണ്‍ മാത്യു സഖ്യം രണ്ടാം സ്ഥാനവും നേടി.

ഗ്രൂപ്പ് എ സിംഗിള്‍സില്‍ ടോബി ജോണ്‍ ഒന്നാംസ്ഥാനവും സിജോ മാമ്പള്ളി രണ്ടാംസ്ഥാനവും നേടി. ഫൈനല്‍ ഡബിള്‍സില്‍ സജിത് പള്ളിവാതുക്കല്‍ജോണി ദേവസ്യാ സഖ്യം ഒന്നാം സ്ഥാനവും സിജോ മാമ്പള്ളിടോബി ജോണ്‍ സഖ്യം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

മൈക്കിള്‍ ഇല്ലത്ത്, ജിമ്മി കൊണ്ടാട്ട്കുന്നേല്‍, സുധീഷ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടന്ന 56 പോയിന്റ് വച്ചുള്ള ചീട്ടുകളി മത്സരം നടത്തി. മത്സരത്തില്‍ മൈക്കിള്‍ പാലക്കാട്, സേവ്യര്‍ ഇലഞ്ഞിമറ്റം, മൈക്കിള്‍ ഇല്ലത്ത് എന്നിവര്‍ അടങ്ങുന്ന ടീം വിജയിച്ചു. റമ്മി മത്സരത്തില്‍ തോമസ് കളത്തില്‍ വിജയം നേടി. വിജയികള്‍ക്കു പ്രത്യേക സമ്മാനം നല്‍കി.

ടൂര്‍ണമെന്റില്‍ വിജയികളായവര്‍ക്ക് സ്വര്‍ണം, വെള്ളിക്കപ്പുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം വിജയികള്‍ക്കുള്ള സമ്മാനദാനം സ്പോര്‍ട്സ് ക്ളബ്ബിലെ സീനിയേഴ്സും അതിഥികളും വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത മെംബര്‍മാര്‍ക്കും റഫറിമാര്‍ക്കും അതിഥികള്‍ക്കും സേവ്യര്‍ പള്ളിവാതുക്കല്‍, ജോസഫ് പീലിപ്പോസ് എന്നിവര്‍ നന്ദി പറഞ്ഞു.

തുടര്‍ന്നു വിവിധതരം ഇറച്ചികളും സോസേജുകളും പാനീയങ്ങളും ഉള്‍പ്പെടുത്തി ബാര്‍ബിക്യു പാര്‍ട്ടി നടത്തി. പാര്‍ട്ടിക്ക് തോമസ് കളത്തില്‍, ജോര്‍ജ് ചൂരപ്പൊയ്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ പ്രസിഡന്റ് ജോണ്‍ മാത്യു, വൈസ് പ്രസിഡന്റ് ജോസഫ് പീലിപ്പോസ്, ട്രഷറര്‍ സേവ്യര്‍ പള്ളിവാതുക്കല്‍, യൂത്ത് വിഭാഗം എക്സിക്യൂട്ടിവ് സിജോ മാമ്പള്ളി എന്നിവരാണു നയിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.