• Logo

Allied Publications

Europe
ബ്രെക്സിറ്റ് മലയാളിക്ക് അടിച്ച ലോട്ടറി
Share
ലണ്ടന്‍: ഹിതപരിശോധന ബിസിനസ് ലോകത്തിന് ആശങ്ക സമ്മാനിക്കുമെങ്കിലും മലയാളികള്‍ക്ക് ശുഭസൂചകം. യുകെയിലെ ഇന്ത്യന്‍ വംശജരെ സംബന്ധിച്ചും നഴ്സുമാര്‍ അടക്കം യുകെയിലേക്ക് തൊഴില്‍ തേടി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബ്രെക്സിറ്റ് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കു മുമ്പില്‍ സമീപഭാവിയില്‍തന്നെ ബ്രിട്ടന്‍ കവാടം കൊട്ടിയടയ്ക്കും. ഫലത്തില്‍ വിദഗ്ധ തൊഴിലുകളില്‍ ഉള്‍പ്പെടെയുണ്ടാകുന്ന ഒഴിവുകള്‍ നികത്താനായി ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ ബ്രിട്ടീഷ് അധികാരികളെ നിര്‍ബന്ധിതരാക്കും.

ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നഴ്സിംഗ് മേഖലയില്‍ ഇപ്പോള്‍തന്നെ ജോലിക്കാരുടെ ക്ഷാമം അനുഭവപ്പെടുന്ന ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന സാഹചര്യമാകും ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍തന്നെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് കെയര്‍ ഹോമുകളിലും ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുമാണ്.

നഴ്സിംഗില്‍ ബിരുദവും ഭാഷാ പരിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉണ്െടങ്കിലും കെയര്‍ അസിസ്റന്റുമാരായും സീനിയര്‍ ഹെല്‍ത്ത് കെയര്‍ അസിസ്റന്റുമാരുമൊക്കെയായാണ് പല മലയാളി നഴ്സുമാരും ജോലി ചെയ്യുന്നത്. ഇവിടെ എത്തി അഞ്ചു വര്‍ഷം കഴിഞ്ഞ് പെര്‍മനന്റ് റസിഡന്‍സിയും പൌരത്വവുമൊക്കെ നേടിയാലും പഠനം നടത്തിയത് യൂറോപ്യന്‍ യൂണിയന് വെളിയിലായതിനാല്‍ നഴ്സ് എന്ന സ്റാറ്റസിലേക്ക് മാറാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഈസ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിച്ച് കാര്യമായ ജോലി പരിചയമോ ഇംഗ്ളീഷ് പരിജ്ഞാനമോ ഒന്നുമില്ലാതിരുന്നിട്ടും ഈ മേഖലയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവര്‍ക്ക് നഴ്സായി ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുപോകുന്നതോടെ ഇത്തരക്കാരുടെ ഒഴുക്ക് കുറയുകയും എല്ലാവര്‍ക്കും ഒരേ നിയമം എന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും. ഇത് താരതമ്യേന ഭാഷാ പരിജ്ഞാനവും പ്രവര്‍ത്തിപരിചയവും വിദ്യാഭ്യാസ യോഗ്യതയും ഉള്ള മലയാളി നഴ്സുമാര്‍ക്ക് ഗുണം ചെയ്യും യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയുടെ പ്രസിഡന്റും ഇമിഗ്രേഷന്‍ സോളിസിറ്ററുമായ അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇയു അംഗത്വം ഉപേക്ഷിക്കുന്നതോടെ റിക്രൂട്ടിംഗ് വിലക്കുകള്‍ നീങ്ങും. ഇതോടെ നിലവില്‍ ആതുര ശുശ്രൂഷാരംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ സേവനവേതന വ്യവസ്ഥകളിലും ഗുണപരമായ മാറ്റം ഉണ്ടാവുമെന്നാണ് വിവിധ രാജ്യങ്ങളില്‍നിന്നും യുകെയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന മലയാളിയായ മാത്യു ഏലൂര്‍ വിലയിരുത്തുന്നത്. നിലവില്‍ അവിദഗ്ധ മേഖലയില്‍ ഭാഷാ പരിജ്ഞാനം ആവശ്യമില്ലാത്ത മേഖലകളിലുമൊക്കെ ഡിപ്പന്റഡ് വീസയില്‍ എത്തുന്ന മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. റുമേനിയ, ചെക്ക് റിപ്പബ്ളിക്, ലിത്വാനിയ ഉള്‍പ്പെടെ ബ്രിട്ടനോട് ഏറെ അടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍നിന്നെത്തുന്ന ഇത്തരം ആളുകളുടെ ഒഴുക്കുമൂലം അവിദഗ്ധ മേഖലകളിലും തൊഴില്‍ ദൌര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു.

ഇത്തരം മേഖലകളിലും പൌരത്വം ഇല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് വേണം എന്ന സ്ഥിതി മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സഹായകരമാകും. കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഇവിടെയെത്തിയ മലയാളികളില്‍ ഭൂരിഭാഗവും സ്ഥിരം പൌരത്വം ലഭിച്ചവരായി മാറിയതിനാല്‍ മറ്റു നിയന്ത്രണങ്ങള്‍ ഇല്ലാതെതന്നെ ജോലി ലഭിക്കാന്‍ ഇടയാകും. പൌണ്ട് വില കുറയുന്നതും ഇപ്പോള്‍ യൂറോപ്പില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഗുണകരമാണ്. കാരണം യുകെയില്‍ എത്തിയ മലയാളികളില്‍ പലരും തങ്ങള്‍ക്ക് നാട്ടില്‍ പാരമ്പര്യമായി ലഭിച്ച പുരയിടവും വസ്തുക്കളും വിറ്റ് പണം ഇങ്ങോട്ടെത്തിച്ച് ഇവിടെ കൂടുതല്‍ നല്ല സാഹചര്യങ്ങളിലേക്ക് മാറാന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.

യുകെയില്‍ സ്ഥിരതാമസമാക്കിയ മലയാളികള്‍ക്കും ഇങ്ങോട്ടേക്ക് വരാനും വിദ്യാഭ്യാസം നടത്താനും ഒക്കെ എത്തുന്നവര്‍ക്കും ഫീസിനത്തിലും മറ്റും രൂപയുമായുള്ള വിനിമയനിരക്ക് കുറയുന്നതുതന്നെയാണ് നല്ലതെന്നാണ് ഇവിടെ വര്‍ഷങ്ങളായി ബിസിനസ്രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ