• Logo

Allied Publications

Europe
സ്വീഡനില്‍ ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ്
Share
സ്റോക്ഹോം: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സ്വീഡനില്‍ ഇലക്ട്രിക് റോഡ് പരീക്ഷണാര്‍ഥം തുറന്നു. വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമാണു പ്രധാനമായും ഇലക്ട്രിക് റോഡ് നിര്‍മാണത്തിനു പിന്നിലുള്ളത്. ഇലക്ട്രിക് കമ്പികളില്‍ ബന്ധിച്ചുള്ള വാഹനങ്ങളായിരിക്കും റോഡിലൂടെ സഞ്ചരിക്കുക. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു വൈദ്യുതി റോഡ് നിര്‍മിക്കുന്നത്. ട്രക്കുകളാണ് ആദ്യമായി ഈ ഇലക്ട്രിക് റോഡില്‍ പരീക്ഷിച്ചത്. സ്കാനിയ ട്രക്കുകള്‍ ഇലക്ട്രിക് റോഡിലൂടെ സാധാരണ വാഹനങ്ങള്‍ പോലെ ചീറിപ്പാഞ്ഞു.

ആദ്യ ഘട്ടത്തില്‍ ട്രക്കുകളാണു പരീക്ഷിക്കുന്നത്. ഇ 16 മോട്ടോര്‍വേയിലൂടെ 2 കിലോമീറ്ററാണ് ഇപ്പോള്‍ വൈദ്യുതീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് ലൈനില്‍ ബന്ധിപ്പിച്ചാണ് സ്കാനിയ ട്രക്കുകള്‍ ഓടുന്നത്. ഈ ലൈനില്‍നിന്നു മാറാനും ട്രക്കുകള്‍ക്കു കഴിയും. ലൈനില്‍നിന്നു ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ബാറ്ററി കൊണ്ട് ട്രക്കിന് ഓടാം.

ജര്‍മന്‍ സീമെന്‍സാണ് ഇലക്ട്രിക് റോഡ് രൂപകല്പന ചെയ്തത്. ഇലക്ട്രിക് റോഡ് നിര്‍മാണത്തിലൂടെ 2018 ഓടുകൂടി സ്വീഡന്റെ ഫോസില്‍ ഫ്രീ വാഹനങ്ങള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്