• Logo

Allied Publications

Europe
ക്രിസ്റല്‍ ജൂബിലി ജൂണ്‍ 25ന് ; മാര്‍ ജോസഫ് പണ്ടാരശേരി ഇന്നെത്തും
Share
ലണ്ടന്‍: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റല്‍ ജൂബിലിയാഘോഷത്തിന്റെ മുഖ്യാതിഥിയായ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഇന്നെത്തും. വൈകുന്നേരം മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടിലെത്തുന്ന മാര്‍ ജോസഫ് പണ്ടാരശേരിയെ ഫാ. സജി മലയില്‍പുത്തന്‍പുര, യുകെകെസിഎ ഭാരവാഹികള്‍, മാഞ്ചസ്റര്‍ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും ചേര്‍ന്നു സ്വീകരിക്കും.

കണ്‍വന്‍ഷനായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്‍വന്‍ഷന്‍ സെന്ററിനോട് ചേര്‍ന്നു വിശാലമായ കാര്‍പാര്‍ക്കിംഗ്, സമുദായാംഗങ്ങളെ എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ വിധത്തിലുള്ള അതിവിപുലമായ ഹാള്‍,ഹാളിലേക്ക് ചേര്‍ന്ന് പടുകൂറ്റന്‍ സമുദായ റാലി നടത്തുവാന്‍ തക്ക വിധത്തിലുള്ള മൈതാനം,ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, സമുദായാംഗങ്ങളുടെ കുടുംബ സല്ലാപം, ഇന്ത്യയിലെയും യുകെയിലേയും വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കുന്ന വാര്‍ഷിക സമ്മേളനവും വിവിധ യൂണിറ്റുകളുടെ അതിമനോഹരമായ കലാപരിപാടികള്‍ എന്നിവയാല്‍ സമ്പന്നമാണ് ക്രിസ്റല്‍ജൂബിലി കണ്‍വന്‍ഷന്‍.

പൊതു സമ്മേളനത്തിലും കലാപരിപാടികളും അവതാരകര്‍ ആകുന്നത് ഗ്ളോസ്റര്‍ യൂണിറ്റിലെ റോബിന്‍ മേക്കര, ലിവര്‍പൂള്‍ യൂണിറ്റിലെ സിന്റോ വി. ജോണ്‍, അബര്‍ഡീന്‍ യൂണിറ്റിലെ അഞ്ജു സാബു, വൂസ്റര്‍ യൂണിറ്റിലിയെ ലിയോണ്‍ ബാബു, ആഷ്ലി ടോമി,നോട്ടിംഗ്ഹാം യൂണിറ്റിലെ ഷീതല്‍ഷാജി, ബ്രിസ്റോള്‍ യൂണിറ്റിലെ അനിത റെജി എന്നിവരാണ്.

ക്രിസ്റല്‍ജൂബിലിയുടെ അഞ്ചാമത്തേയും ആറാമത്തേയും പ്രമോ വീഡിയോ റിലീസ് ചെയ്തു. യുകെ മലയാളിയുടെ ചരിത്രത്തില്‍ സ്ഥാനം ഉറപ്പിക്കുവാന്‍ തക്കവിധത്തിലുള്ള വിസ്മയാഹമായ കണ്‍വന്‍ഷനായിരിക്കും നടത്തപ്പെടുക.

കണ്‍വന്‍ഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റ് ബിജു മടക്കകുഴി, സെക്രട്ടറി ജോസി നെടുംതുരുത്ത് പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ സെക്രട്ടറി സഖറിയ പുത്തന്‍കുളം,ജോ ട്രഷറര്‍ ഫിനില്‍, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.