• Logo

Allied Publications

Europe
ബ്രെക്സിറ്റ്: ആകാംക്ഷയോടെ യൂറോപ്പ്
Share
ലണ്ടന്‍: ജൂണ്‍ 23 നാണ് യൂറോപ്പ് കാത്തിരിക്കുന്ന ഹിത പരിശോധന. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതുന്ന ദിവസം.

തുടക്കത്തില്‍ തുടരണം എന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കമെങ്കില്‍ പിന്നീട് ഉപേക്ഷിക്കണമെന്ന വാദം വ്യക്തമായ ലീഡ് നേടി. എന്നാല്‍, ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം രണ്ട് അഭിപ്രായങ്ങളും ഇപ്പോള്‍ തരാതരം നില്‍ക്കുന്നു. അന്തിമ ഫലം എങ്ങോട്ടും തിരിയാം എന്ന അവസ്ഥ.

യൂറോപ്പിലെ പ്രധാന ദിനപത്രങ്ങള്‍ മിക്കതും ബ്രെക്സിറ്റ് ഹിത പരിശോധന തന്നെയാണ് ഇപ്പോള്‍ പ്രധാനമായി അപഗ്രഥിച്ചുവരുന്നത്. ജോ കോക്സ് എംപിയുടെ ദാരുണാന്ത്യം പോലും ഹിത പരിശോധനാ ഫലത്തെ സ്വാധീനിക്കാമെന്ന് ഫ്രാന്‍സിലെ ലെ മോണ്‍ടെ വിലയിരുത്തുന്നു. ഉപേക്ഷിക്കുക എന്ന പ്രചാരണത്തിന് എതിരായിരിക്കും ഈ സ്വാധീനമെന്നും അവര്‍.

കോക്സിന്റെ മരണ ശേഷം ബ്രിട്ടീഷുകാര്‍ കൂടുതലായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നാണ് ലിബറേഷനും എഴുതുന്നത്. ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ വലിയ മാറ്റം തന്നെ ഇതോടെ വന്നുവെന്നും അവര്‍ പറയുന്നു.

ജോ കോക്സിന്റെ മരണം മാത്രമല്ല, മറ്റു പല കാരണങ്ങളാലും കാര്യങ്ങള്‍ ഇപ്പോള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലമെന്നാണ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടര്‍ അല്‍ഗെമീന്‍സ സീറ്റുങ്ങിന്റെ അപഗ്രഥനം.

ഇതിനിടെ ബിബിസി സംഘടിപ്പിച്ച സംവാദത്തില്‍ ഇരു വാദക്കാരും തമ്മില്‍ രൂക്ഷമായ വാദ പ്രതിവാദങ്ങളും ഉണ്ടായി. ആറായിരം പേര്‍ സാക്ഷികളായ സംവാദം രണ്ടു മണിക്കൂറിലേറെ ദീര്‍ഘിച്ചു. ഇതിനിടെ സ്കോട്ടിഷ് ടോറി നേതാവ് റൂത്ത് ഡേവിഡ്സണും മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണും തമ്മിലാണ് ഏറ്റവും രൂക്ഷമായ തര്‍ക്കങ്ങള്‍ ഉണ്ടായത്.

ബ്രെക്സിറ്റ് സംഭവിച്ചാല്‍ എന്തു ചെയ്യുമെന്ന ആശങ്ക ജര്‍മനിയും ഫ്രാന്‍സും പരസ്യമായി പങ്കുവയ്ക്കുന്നുണ്ട്. സാമ്പത്തികവും വ്യാവസായികവുമായ പല സങ്കീര്‍ണമായ വിഷയങ്ങളും ഉണ്ടെങ്കിലും യൂറോപ്പിന്റെ പൊതു സുരക്ഷ എന്ന ഏറ്റവും ലളിതവും സുപ്രധാനവുമായ കാര്യത്തിലാണ് ആദ്യത്തെ ആശങ്ക.

മുന്‍ ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയും ശ്രദ്ധേയമായി. വോട്ട് ചെയ്യുന്നതിനു മുന്‍പ് മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും ഒരിക്കല്‍ക്കൂടി ചിന്തിക്കണമെന്നും ബെക്കാമിന്റെ ആഹ്വാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ