• Logo

Allied Publications

Europe
ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ജൂണ്‍ 25,26 തീയതികളില്‍
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും ഇടവക ദിനവും ജൂണ്‍ 25, 26 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. സമൂഹത്തിന്റെ മുപ്പത്തിയാറാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നുള്ള പൊതുയോഗത്തില്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിയിരുപത്തിയെട്ടോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികളും രൂപീകരിച്ചു.

വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി ഡെസീന തോട്ടുങ്കല്‍ (ലിറ്റര്‍ജി), കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ (ഡെക്കറേഷന്‍/പ്രദക്ഷിണം), ഷീബ, ജോസ് കല്ലറയ്ക്കല്‍ (നേര്‍ച്ച), വര്‍ഗീസ് ശ്രാമ്പിക്കല്‍ (ശബ്ദസാങ്കേതികം), തോമസ് അറമ്പന്‍കുടി (ഫിനാന്‍സ്), ലിസാ ആന്റണി (ഫസ്റ് എയ്ഡ്), സൂസി കോലത്ത്/എല്‍സി വടക്കുംചേരി (ഭക്ഷണം), ജോസുകുട്ടി കളത്തിപ്പറമ്പില്‍ (പാനീയം), ലീലാമ്മ കരിമ്പില്‍ (കഫേ/ ലഘുഭക്ഷണം), നവീന്‍ അരീക്കാട്ട് (വാഫലന്‍/നൂഡില്‍സ്), ജോസ് കുമ്പിളുവേലില്‍ (ലോട്ടറി), നിക്കോള്‍ കാരുവള്ളില്‍ (കള്‍ചറല്‍/സമാപന പ്രോഗ്രാം), ജെന്‍സ് കുമ്പിളുവേലില്‍ (ഫോട്ടോ/വീഡിയോ), റോസി വൈഡര്‍ (പുനര്‍ക്രമീകരണം), ജോള്‍ അരീക്കാട്ട് (വിനോദം), ഹെസോ തോമസ് മൂര്‍ (ഗതാഗതം), ആന്റണി സഖറിയ (സ്റേജ്) എന്നിവരെ തെരഞ്ഞെടുത്തു.

ജൂണ്‍ 19നു (ഞായര്‍) വൈകുന്നേരം ആറിനു ഇഗ്നേഷ്യസച്ചന്റെ അധ്യതയില്‍ കണ്‍വീനറന്മാരെയും സ്റിയറിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം നടക്കും.

ഇന്ത്യന്‍ സമൂഹത്തിന്റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി, എല്‍സി വേലൂക്കാരന്‍, ആന്റണി സഖറിയ, ബെനഡിക്ട് കോലത്ത്, മേഴ്സി തടത്തില്‍, ഷീബ കല്ലറയ്ക്കല്‍, സാബു കോയിക്കേരില്‍, ജോസ് കുറുമുണ്ടയില്‍, ബേബി നെടുങ്കല്ലേല്‍ എന്നിവരും വരുംവര്‍ഷത്തെ ജോണി അരീക്കാട്ടും പ്രവര്‍ത്തിക്കുന്നു. തൊടുപുഴ സ്വദേശി ടോമിഫിലോ തടത്തില്‍ കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി.

വിവരങ്ങള്‍ക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ടോമി തടത്തില്‍ (പ്രസുദേന്തി) 02131 593212, 01737249991, വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183, ങമശഹ: ശിറശരെവലഴലാലശിറല@ിലരീേഹീഴില.റല, വെബ്സൈറ്റ്: വു://ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​