• Logo

Allied Publications

Europe
ജര്‍മനി ഡ്രൈവറില്ലാ ട്രെയിനു തുടക്കം കുറിക്കുന്നു
Share
ബെര്‍ലിന്‍: അഞ്ചുവര്‍ഷത്തിനുള്ളില്‍ ഡ്രൈവര്‍ ഇല്ലാത്ത ട്രെയിനുകള്‍ വ്യാപകമാക്കാന്‍ ജര്‍മനി തയാറെടുക്കുന്നു. 2021 മുതല്‍ പദ്ധതി സജീവമാകും. 2023 ഓടെ പൂര്‍ത്തിയാക്കാനും ഉദ്ദേശിക്കുന്നു. സങ്കീര്‍ണമായ ലൈനുകളില്‍ ട്രെയിന്‍ ഓടിക്കുന്നത് റോഡില്‍ വാഹനം ഓടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്നു റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ഓട്ടോമാറ്റിക് ട്രെയിനുകളുടെ പരീക്ഷണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ചെക്ക് അതിര്‍ത്തിക്കടുത്തുള്ള ഓര്‍ പര്‍വതനിരകളിലെ ടെസ്റ് ട്രാക്കിലാണ് ഇതു നടന്നുവരുന്നത്.

ഇതിനായി തയാറെടുക്കുന്നത് ഇന്റര്‍സിറ്റി എക്സ്പ്രസ്(ഐസി) ടൈപ്പുകളാണ്. 1991 മേയ് 29 നാണ് ഐസി ആദ്യമായി ജര്‍മന്‍ റെയില്‍ റോഡുകളില്‍ സഞ്ചാരത്തിനിറങ്ങിയത്. അന്നവന്‍ സൂപ്പര്‍ സ്റാറായിരുന്നു. ഇന്നു ജര്‍മന്‍ റെയില്‍ ഗതാഗത രംഗത്തെ അഭിവാജ്യ ഘടകമൊന്നുമല്ല ഇന്റര്‍ സിറ്റി എക്സ്പ്രസ് എന്ന ഐസ്. എങ്കിലും അവന് 25 വയസ് തികഞ്ഞത് യാത്രക്കാര്‍ ആവേശത്തോടെ ആഘോഷിച്ചു.

യൂറോപ്പിലെ തന്നെ ആദ്യകാല ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളിലൊന്നായിരുന്നു ഐസി. ഏറ്റവും പഴയത് ഫ്രാന്‍സിലെ ടിജിവിയാണ്. അതിനിപ്പോള്‍ പ്രായം 35 ആയി.

1999 ല്‍ മൂന്നാം തലമുറ ട്രെയിനുകള്‍ സര്‍വീസിനെത്തിയതോടെ ഐസ് സാധാരണ യാത്രകള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും വേഗമേറിയ സര്‍വീസുകളിലൊന്നായി മാറി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ എന്നത് ജര്‍മനിക്കാര്‍ക്ക് സാധാരണ വേഗം മാത്രമായി. ഈ വര്‍ഷാവസാനത്തോടെ ഐസ് നാലാം തലമുറയും ട്രാക്കിലിറങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.