• Logo

Allied Publications

Europe
ഫ്രാന്‍സില്‍ യൂറോ കപ്പിനു ഗംഭീര തുടക്കം
Share
പാരീസ്: ഫ്രാന്‍സില്‍ യൂറോ കപ്പ് (യുവേഫ 2016) ഫുട്ബോള്‍ മാമാങ്കത്തിന്റെ ഗംഭീര തുടക്കം. ജൂണ്‍ 10നു (വെള്ളി) രാത്രി പ്രാദേശിക സമയം ഒന്‍പതിനാണ് ഉദ്ഘാടനചടങ്ങ് നടന്നത്.

പാരീസിലെ സെന്റ് ഡെന്നീസ് സ്റേഡിയത്തില്‍ നടന്ന വര്‍ണശബളമായ ഉദ്ഘാടനചടങ്ങില്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ്, മന്ത്രിമാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയ പ്രമുഖര്‍ സ്റേഡിയത്തില്‍ അണിനിരന്നു. ഫ്രഞ്ച് ഡിജെ ഗായകന്‍ ഡേവിഡ് ഗേറ്റയ്ക്കൊപ്പം സ്വീഡന്‍കാരി സാറാ ലാര്‍സന്‍ ആലപിച്ച ഗാനത്തിനൊത്ത് 150 ഓളം നര്‍ത്തകികള്‍ അക്രോബാറ്റിക് ഡാന്‍സിലൂടെ ഉദ്ഘാടന ദിവസത്തെ കൊഴുപ്പുള്ളതാക്കി. സ്റേഡിയത്തിനുള്ളിലെ പച്ചപ്പുല്‍ത്തകിടിയുടെ മുകളില്‍ വിരിച്ചിരുന്ന പരവതാനിയിലാണ് ആഘോഷപരിപാടികള്‍ നടന്നത്. പാട്ടും നൃത്തവും താളവും മേളവും ആരവങ്ങളുമായി ഒത്തുചേര്‍ന്ന് ഫ്രഞ്ചുവായുവില്‍ അലിഞ്ഞു ചേര്‍ന്നതിന്റെയൊപ്പം ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടൌവറിന്റെ ചിത്രവും സ്റേഡിയത്തില്‍ ഉയര്‍ന്നുവന്നു. ഫ്രഞ്ച് സംസ്കാരത്തിന്റെ തനിമതെളിഞ്ഞ പരിപാടികള്‍ ആദ്യദിനത്തെ പ്രൌഢമാക്കി. ഫ്രഞ്ച് എയര്‍ ഫോഴ്സിന്റെ ആകാശവിസ്മയക്കാഴ്ചയും ഉദ്ഘാടന മാമാങ്കത്തെ വര്‍ണാഭമാക്കി.

ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഫ്രാന്‍സും റൊമാനിയയും തമ്മിലാണ് കൊമ്പുകോര്‍ത്തത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ആതിഥേയര്‍ റൊമേനിയയെ മുട്ടുകുത്തിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങള്‍ ഫ്രാന്‍സിലെ വിവിധ സ്റേഡിയങ്ങളിലാണ് അരങ്ങേറുന്നത്.

നാലുവര്‍ഷത്തെ തയാറെടുപ്പിനും കാത്തിരിപ്പിനും ശേഷമാണ് കാല്‍പന്തു കളിയുടെ അനന്യമായ യൂറോപ്യന്‍ സൌന്ദര്യം പീലി വിടര്‍ത്തിയാടുന്ന വെള്ളിയാഴ്ചയുടെ രാത്രിയാമങ്ങളില്‍ ആരവങ്ങള്‍ക്കിടയില്‍ വിസിലിന്റെ നേര്‍ത്ത ഊളിയിടുന്ന സ്വരം കാതിലെത്തിയത്.

ഫ്രാന്‍സിന്റെ പുല്‍ത്തികടിയില്‍ യുവേഫയുടെ പന്തുരുളുമ്പോള്‍ ഇവിടെ പാറിപ്പറക്കുന്നത് ലോകജനതയെ എന്നും സ്നേഹത്തിന്റെ തണലിലാക്കുന്ന ഫുട്ബോള്‍ മാമാങ്കം മാത്രമല്ല പിന്നെയോ കഴിഞ്ഞ നവംബറില്‍ രാജ്യത്തു നിരപരാധികളുടെ ചോരപ്പുഴയൊഴുക്കിയ നരാധിപന്മാരുടെ ഭീകരതയ്ക്കു മേലുള്ള വെന്നിക്കൊടിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.