• Logo

Allied Publications

Europe
മാഞ്ചസ്റര്‍ തിരുനാളിനു കൊടിയേറാന്‍ ഇനി 16 നാളുകള്‍
Share
മാഞ്ചസ്റര്‍: പ്രസിദ്ധമായ മാഞ്ചസ്റര്‍ ദുക്റാന തിരുനാളിനു കൊടിയേറാന്‍ ഇനി 16 ദിവസം മാത്രം ബാക്കിനില്‍ക്കേ തിരുനാളിന്റെ വിജയത്തിനായുളള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. വിഥിന്‍ ഷോ സെന്റ് ആന്റണിസ് ദേവാലയത്തിലാണ് ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ദുക്റാന തിരുനാള്‍ ആഘോഷങ്ങള്‍.

ജൂണ്‍ 26നു (ഞായര്‍) വൈകുന്നേരം അഞ്ചിന് ഇടവക വികാരിയും ഷ്രൂഷ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ളയിനുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കൊടിയേറ്റു കര്‍മം നിര്‍വഹിക്കുന്നതോടെ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന ദിവ്യബലി മധ്യേ പ്രസുദേന്തി വാഴ്ചയും വിശുദ്ധ വസ്തുക്കളുടെ വെഞ്ചരിപ്പും നടക്കും. ദിവ്യബലിയെത്തുടര്‍ന്നു ഉത്പന്ന ലേലം നടക്കും. തുടര്‍ന്നു 30 വരെ വരെ ദിവസവും വൈകുന്നേരം അഞ്ചിനു ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും.

ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു വിഥിന്‍ഷോ ഫോറം സെന്ററില്‍ പിന്നണി ഗായകന്‍ ബിജു നാരായണനും രാജേഷ് രാമനും സംഘവും അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും. പ്രവേശനം സൌജന്യമാണ്.

പ്രധാന തിരുനാള്‍ ദിനമായ രണ്ടിനു (ശനി) രാവിലെ 10നു തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകും. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് എന്നിവര്‍ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ കാര്‍മികരാകും. തുടര്‍ന്നു
തിരുനാള്‍ പ്രദിക്ഷണവും ഊട്ട് നേര്‍ച്ചയും സ്നേഹ വിരുന്നും നടക്കും.

പളളി പരിസരത്ത് പ്രവര്‍ത്തിക്കുന്ന മാതൃവേദിയുടെ വിവിധങ്ങളായ സ്റാളുകളില്‍നിന്നും മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കായുളള മാജിക് ഷോകളും വിവിധങ്ങളായ ഗെയിം സ്റാളുകളും പള്ളിപരിസരത്ത് ക്രമീകരിച്ചിട്ടുണ്ട്.

യുകെയുടെ മലയാറ്റൂര്‍ ആയ മാഞ്ചസ്ററില്‍ നടക്കുന്ന ഭാരത അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കു ചേരുവാന്‍ ഏവരെയും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്