• Logo

Allied Publications

Europe
കൊളോണില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു. മേയ് 26നു രാവിലെ ഒന്‍പതിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ ജര്‍മന്‍, ഘാന തുടങ്ങിയ രാജ്യക്കാര്‍ക്കൊപ്പം ഇന്ത്യന്‍ സമൂഹവും പങ്കെടുത്തു.

ജര്‍മന്‍ വികാരി ഫാ.ക്രിസ്റ്യാന്‍ വൈന്‍ഹാര്‍ഡിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ പങ്കാളിയായി. തുടര്‍ന്നു വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുകൊണ്ടുള്ള റാസയിലും റൈന്‍ നദിയിലൂടെ നടത്തിയ കപ്പല്‍ പ്രദക്ഷിണവും നടന്നു. ജര്‍മനിയുടെ സംഗീത ബാന്റും കൊട്ടും മേളവും പതാകകളും കൂടാതെ ജര്‍മനി പാരമ്പര്യമായി പിന്തുടരുന്ന വസ്ത്രങ്ങളണിഞ്ഞ സ്വദേശികള്‍ക്കൊപ്പം ഇന്ത്യന്‍ പതാകയും പേപ്പല്‍ പതാകയും മുത്തുക്കുടകളും വഹിച്ചു കൊണ്ടാണ് പ്രദക്ഷിണത്തില്‍ ഇന്ത്യന്‍ സമൂഹം പങ്കെടുത്തത്. മ്യൂള്‍ഹൈമിലെ ക്ളമന്റ് ദേവാലയത്തിലാണു റാസ സമാപിച്ചത്. ഫാ.വൈന്‍ഹാര്‍ഡ് സമാപനാശീര്‍വാദം നല്‍കി.

തുടര്‍ന്നു മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയ ഹാളില്‍ ഒരുമിച്ചുകൂടി ജര്‍മന്‍കാര്‍ക്കൊപ്പം സൌഹൃദം പങ്കുവച്ചു. അഗാപ്പെയും നടന്നു. ജര്‍മനിയുടെ പലഭാഗത്തുനിന്നുമുള്ള മലയാളികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്