• Logo

Allied Publications

Europe
വിയന്നയിലെ മലയാളിയുവാവ് നായകനാകുന്ന ഹ്രസ്വചിത്രം രാജ്യാന്തര മേളകളില്‍ പ്രദര്‍ശനത്തിന്
Share
വിയന്ന: ഓസ്ട്രിയയിലെ രണ്ടാം തലമുറയില്‍നിന്നുള്ള സിമ്മി കൈലാത്ത് നായകനാകുന്ന ഹ്രസ്വചിത്രം 'നോറിക്കോ' അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുന്നു.

ജൂലൈ നാലിനു ഹാന്‍ഡ്ല്‍സ്കൈയിലുള്ള മില്ലേനിയം സിറ്റിയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇതിനോടകം തന്നെ ചിത്രം രണ്ടു പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. ആംസ്റര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ മികച്ച സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ വാന്‍ ഗോഗ് പുരസ്കാരവും ലിത്വാനിയ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ലാര്‍ഗൊ ഫിലിം അവാര്‍ഡിനും പൂനെ ഫിലിം ഫെസ്റിവലിനും നോറിക്കോ തെരഞ്ഞെടുക്കപ്പെട്ടു. വിയന്ന ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റിവലിന്റെ മത്സര വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും.

മനുഷ്യ സംസ്കാരത്തിന്റെ അവസാനം സൂചിപ്പിക്കുന്ന കഥയാണു ചിത്രം പറയുന്നത്. തന്റെ ഭാര്യയെ നഷ്ടപ്പെടുന്ന കേസ്താസ് കുകുറിസ് എന്ന യുവാവ് നോറിക്കോ എക്സ് 13 റോബോട്ടിലൂടെ അവളെ തിരികെയെത്തിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സമയത്തിന്റെ നിറവില്‍ അനിവാര്യമായ നഷ്ടങ്ങളും ദുഃഖങ്ങളും ഉള്‍കൊള്ളാനാകാതെ മനുഷ്യന്‍ യാന്ത്രികനായി തീരാനുള്ള ശ്രമങ്ങള്‍ തന്നെയാണ് അവനു ഭാവിയില്‍ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്നും ചിത്രം ഓര്‍മപ്പെടുത്തുന്നു.

ക്രിസ്ത്യന്‍ ഇല്‍ക്ക കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പട്രിഷ്യ ലൂസിയാണ് നായിക. ലോവര്‍ ഓസ്ട്രിയയിലെ ക്രെംസിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ഓണ്‍ലൈനിലൂടെ നടന്ന കാസ്റിംഗിലാണ് സിമ്മിക്ക് ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നതും നായകനായി തെരഞ്ഞെടുത്തതും.

വിവരങ്ങള്‍ക്ക്: വു://ംംം.രവൃശശെേമിഷശഹസമ.രീാ/ ശ്യാാെസമശഹമവേ@വീാമശഹ.രീാ

പ്രദര്‍ശന സമയം: 4 ഖൌഹ്യ, 2016, ഡഇക ഗശിീംലഹ ങശഹഹലിിശൌാ ഇശ്യേ, ആഹീരസ 2, ഠശാല 18.00 – 21.00. ഠശരസല ടമഹല ടമൃേ മ 17.00

റിപ്പോര്‍ട്ട്: ജോബി ആന്റണി

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ