• Logo

Allied Publications

Europe
വിനീത് മുതല്‍ വിനീത് വരെ: സംഗീതത്തിന്റെ പൊരുള്‍ തേടി ഒരു തീര്‍ഥയാത്ര
Share
ഗര്‍ഷോം ടിവി യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ 2 ആവേശോജ്വലമായ പരിസമാപ്തിയിലേക്ക് കടക്കുന്നു. ഏറെ സവിശേഷതകളുമായി സ്റാര്‍ സിംഗര്‍ സീസണ്‍ 2 ഇതിനകം തന്നെ വളരെയേറെ ജനപ്രിയം ആയിക്കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

2015 ലെ യുക്മ ദേശീയ കലാമേളയുടെ വേദിയില്‍ നര്‍ത്തകനും നടനുമായ മലയാളത്തിന്റെ അഭിമാനം വിനീത് ആണ് സീസണ്‍ 2 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിനീത് അഭിനയിച്ച സിനിമയിലെ ഗാനങ്ങളുമായി പല യൂണിവേഴ്സിറ്റികളില്‍നിന്നായി നിരവധി മലയാളി വിദ്യാര്‍ഥികള്‍ കലാമേള നഗറില്‍ സീസണ്‍ 2 ഉദ്ഘാടനത്തിനെത്തിയിരുന്നു. വിനീത് ഉദ്ഘാടനം ചെയ്ത സംഗീതത്തിന്റെ പൊരുള്‍ തേടിയുള്ള ഈ തീര്‍ഥയാത്ര അതിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തി നില്‍ക്കുമ്പോള്‍ ബഹുമുഖ പ്രതിഭയായ മറ്റൊരു വിനീതാണ് നായകത്വം വഹിക്കുന്നു എന്നതാണ് ആകസ്മികമായ മറ്റൊരു സവിശേഷത. ഗായകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന 'നാദവിനീതഹാസ്യം' പ്രോഗ്രാമിനോടനുബന്ധിച്ചാണ് സ്റാര്‍ സിംഗര്‍ സീസണ്‍ 2ന്റെ ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിക്കുന്നത്.

യുവാക്കളുടെ ഹരമായ വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ പര്യടനത്തിനത്തില്‍ നേരിട്ട് കാണാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന ഒരു വലിയ നിര തന്നെ എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ഹരമായ വിനീത് ശ്രീനിവാസന്റെ മുന്നില്‍ പാടാന്‍ കഴിയുന്നതിന്റേയും വിനീതില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങാമെന്നതിന്റെയും ത്രില്ലില്‍ ആണ് ഗ്രാന്‍ഡ് ഫിനാലെയിലെ എല്ലാ മത്സരാര്‍ഥികളും. അനു ചന്ദ്ര (സ്വിന്‍ഡണ്‍), അലീന സജീഷ് (ബേസിംഗ് സ്റോക്ക്), സന്ദീപ് കുമാര്‍ (ബ്രിസ്റോള്‍), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍), ഡോ. വിപിന്‍ നായര്‍ (നോര്‍ത്താംപ്ടണ്‍) എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയിലെ താരങ്ങള്‍.

ജൂണ്‍ 18നു (ശനി) ലെസ്ററില്‍ നടക്കുന്ന 'നാദവിനീതഹാസ്യം' സ്റേജ് ഷോയോടനുബന്ധിച്ചാണ് സ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്