• Logo

Allied Publications

Europe
യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ച് സ്വാധീനം ഇല്ലാതാക്കരുത്: ബ്രിട്ടീഷുകാരോടു മെര്‍ക്കല്‍
Share
ബെര്‍ലിന്‍: ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ വോട്ട് ചെയ്യുമ്പോള്‍ എങ്ങനെ ചിന്തിക്കണമെന്ന് ബ്രിട്ടീഷുകാരോട് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ഉപദേശം.

യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നാല്‍ ഭാവിയെ സ്വാധീനിക്കാനുള്ള അവകാശം സംരക്ഷിക്കാമെന്നാണ് മെര്‍ക്കല്‍ അഭിപ്രായപ്പെടുന്നത്. തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ജൂണ്‍ 23നാണ് ബ്രിട്ടീഷ് ജനത വോട്ടു ചെയ്യാന്‍ പോകുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ അനിവാര്യ ഘടകമായി തുടരുമെന്നു തന്നെയാണു തന്റെ പ്രതീക്ഷയെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ മെര്‍ക്കല്‍ ഇത്ര വ്യക്തമായ അഭിപ്രായം തുറന്നു പറയുന്നത് ഇതാദ്യമാണ്. ഇതുവരെ ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, അത് ബ്രിട്ടീഷ് ജനത തീരുമാനിക്കേണ്ട കാര്യമാണെന്ന മറുപടി മാത്രമാണ് അവര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍, യൂറോപ്യന്‍ യൂണിയന്റെ ശോഭനമായ ഭാവിക്ക് യുകെയുടെ സാന്നിധ്യം അനിവാര്യമാണെന്നു മെര്‍ക്കല്‍ വ്യക്തമാക്കുന്നു. യുകെയുടെ ആശങ്കകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ എന്നും അവര്‍ പറഞ്ഞു.

യുകെയുടെ സഹായമില്ലെങ്കില്‍ ജര്‍മനി, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ് തുടങ്ങി സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്ക് യൂണിയനില്‍ ശക്തി നഷ്ടപ്പെടുമെന്ന ആശങ്ക രൂക്ഷമാണ്. ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നത് ജര്‍മനി അടക്കം കയറ്റുമതിയെ ആശ്രയിച്ച് നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഹിതകരമാകില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മെര്‍ക്കലിന്റെ ഇപ്പോഴത്തെ നിലപാട് പ്രഖ്യാപനമെന്നും വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.