• Logo

Allied Publications

Europe
മിഡ്ലാന്‍സില്‍ തൃശൂര്‍ ജില്ലാ കുടുംബസംഗമം നടത്തി
Share
ലണ്ടന്‍: മിഡ്ലാന്‍സില്‍ മൂന്നാത് തൃശൂര്‍ ജില്ലാ കുടുംബസംഗമം നടത്തി. ബ്രാഡ്ലി സ്റോക്ക് ടൌണ്‍ കൌണ്‍സില്‍ കൌണ്‍സിലര്‍ ടോം ആദിത്യ നിലവിളക്കുതെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. തൃശൂരിലെ പൌരാണിക സംസ്കാരത്തെയും ചരിത്രത്തെയും ജീവിതരീതിയേയും അനുഭവിച്ചറിഞ്ഞ പല മതങ്ങളും കേരളത്തില്‍ തുടക്കം കുറിച്ച ആദ്യ ജില്ല എന്ന ഖ്യാതി ടോം ആദിത്യ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചത് ജില്ലാ നിവാസികള്‍ക്ക് പുതിയ ഒരു അനുഭവമായി മാറി.

തൃശൂര്‍ ജില്ലാ സൌഹൃദവേദി പ്രസിഡന്റ് അഡ്വ. ജെയ്സന്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുന്നോറോളം പേര്‍ പങ്കെടുത്തു. സെക്രട്ടറി ജി.കെ.മേനോന്‍, തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ബ്രിട്ടനിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ട്രഷററും ഗ്ളോസ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമായ ഡോ. ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി ജീസണ്‍ പോള്‍ കടവി, വൈസ് പ്രസിഡന്റ് ലോറന്‍സ് പല്ലിശേരി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വേവ്വേറെ വടംവലി മത്സരവും ഉച്ചഭക്ഷണത്തിനുശേഷം ഐഡിയ സ്റാര്‍ സിംഗര്‍ മുന്‍ മെഗാ ഫൈനലിസ്റായ വിദ്യാ ശങ്കറിന്റെ ഗാനമേളയും അരങ്ങേറി. ജഡ്സന്‍ ആലപ്പാട്ടും നീനു ജഡ്സനും പരിപാടിയുടെ അവതാരകരായിരുന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ കൌണ്‍സിലര്‍ ടോം ആദിത്യയും റാഫില്‍ ടിക്കറ്റ് ജേതാക്കള്‍ക്ക് വിദ്യാശങ്കറും വിതരണം ചെയ്തു.

ജഡ്സന്‍ ആലപ്പാട്ട്, ജോസഫ് കൊടങ്കണ്ടത്ത്, ഡോ.ബിജു പെരിങ്ങത്തറ, തോമസ് കൊടങ്കണ്ടത്ത്, ബിനു പീറ്റര്‍, മനോജ് വേണുഗോപാല്‍, ഹെജി ബിനു, ഡോ.മായ ബിജു, നിക്സണ്‍ പൌലോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട