• Logo

Allied Publications

Europe
ബ്രോംലിയില്‍ കരുണയുടെ വര്‍ഷത്തിലെ ആദ്യകുര്‍ബാന സ്വീകരണം
Share
ബ്രോംലി: ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ ബ്രോംലിയിലെ ഈ വര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ആഘോഷം കാരുണ്യ സാന്ദ്രമാക്കിക്കൊണ്ട് യുകെയിലെ ഇതര കുര്‍ബാന കേന്ദ്രങ്ങള്‍ക്കു മാതൃകയാവുന്നു.

നോമ്പു കാലത്തും എല്ലാ വെള്ളിയാഴ്ചകളിലും ടിവിയും ഇന്റര്‍നെറ്റും മൊബൈലും ടാബും വീഡിയോ ഗെയിംസും ഉപയോഗിക്കാത്തതിനു മാതാ പിതാക്കളില്‍നിന്നു പ്രോത്സാഹനമായി മതബോധന വിദ്യാര്‍ഥികള്‍ക്കു ലഭിച്ച പണവും റോസ്, ഇസബെല്‍, ലിയോണ്‍ എന്നിവരുടെ ഫസ്റ് ഹോളി കമ്യൂണിയന്‍ ഗിഫ്റ്റുകള്‍ പരിത്യജിച്ചും സ്വരൂപിച്ച കാരുണ്യ നിധി നാട്ടിലുള്ള കാന്‍സര്‍ രോഗിയായ ഒരു കുട്ടിയുടെ ചികിത്സാ ചെലവിലേക്കു നല്‍കിക്കൊണ്ടാണ് ആദ്യകുര്‍ബാന സ്വീകരണം കാരുണ്യസാന്ദ്രമാക്കിയത്. കുട്ടികള്‍ സ്വരൂപിച്ച 1100 ഓളം പൌണ്ട് മാസ് സെന്ററിലെ ചാരിറ്റി ടീം ഉടനെതന്നെ നാട്ടില്‍ എത്തിച്ചു നല്കുന്നതാണ്.

ഫാ. സാജു പിണക്കാട്ട്, ഫാ. ജിന്‍സണ്‍, ഫാ. സാജു മുല്ലശേരി എന്നിവര്‍ ചേര്‍ന്ന് ആഘോഷമായ ആദ്യ കുര്‍ബാന തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്കി. ഫാ. ജിന്‍സണ്‍ വചനസന്ദേശം നല്‍കി. 'ക്രിസ്തു ആകണം നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം എന്നും ഈശോയോടൊപ്പം നിന്നു വളരുന്നതാവട്ടെ ഏറ്റവും വലിയ ലക്ഷ്യം എന്നും എല്ലാവരെയും ഓര്‍മിപ്പിച്ചു. മക്കള്‍ മാതാപിതാക്കളെ അനുസരിക്കണമെന്നും മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണമെന്നും സന്ദേശത്തില്‍ സൂചിപ്പിച്ച ഫാ. ജിന്‍സണ്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുവാന്‍ നമ്മുടെ കുട്ടികള്‍ കാണിച്ച അദമ്യമായ അഭിനിവേശം എല്ലാ മക്കള്‍ക്കും മാതൃകയാവട്ടെ എന്നും അഭിപ്രായപ്പെട്ടു.

ബ്രോംലി സീറോ മലബാര്‍ അംഗങ്ങളുടെയും ക്ഷണിക്കപെട്ട അതിഥികളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഗ്രഹ സാന്നിധ്യവും പ്രോത്സാഹനവും സഹകരണവും പ്രാര്‍ഥനകളും തങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ വേളയെ കൂടുതല്‍ അനുഗ്രഹസാന്ദ്രവും സന്തോഷഭരിതവും ആക്കിയതായി റോസ്, ഇസബെല്‍, ലിയോണ്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ആഘോഷമായ തിരുക്കര്‍മങ്ങള്‍ക്കുശേഷം പള്ളി ഹാളില്‍ ഏവരും ഒത്തു കൂടി കുട്ടികള്‍ക്ക് ആശംശകള്‍ നേര്‍ന്നു. വിഭവ സമൃദ്ധമായ സ്നേഹവിരുന്നും സംഗീതസാന്ദ്രത നിറഞ്ഞ ഗാനമേളയും ആ ദിവസത്തെ കൂടുതല്‍ മനോഹരമാക്കുകയും ഏവരും വളരെയേറെ ആസ്വദിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.