• Logo

Allied Publications

Europe
കെസിഎസ്സി ഓപ്പണ്‍ 2016 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
Share
ബാസല്‍: കെസിഎസ്സി ക്ളബും ആനന്ദ് ടിവിയും സംയുക്തമായി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി സമാപിച്ചു.

വിറ്റിസ് സ്പോര്‍ട്സ് ഹാളില്‍ നടന്ന ടൂര്‍ണമെന്റ് രാവിലെ 9.30ന് ഫാ. ജയ്സണ്‍ പുതുമാഡശേരി ഉദ്ഘാടനം ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡിലെ വിവിധ ഇടങ്ങളില്‍ നിന്നായി 35 ഓളം മത്സരാര്‍ഥികള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റിനോയ് മണവാളന്‍ ഈ വര്‍ഷത്തെ യൂത്ത് ഐക്കണ്‍ ആയും ഫെബിന്‍ പയ്യപിള്ളി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ടു.

പുരുഷ വിഭാഗം ഫൈനലില്‍ ജയിന്‍ പന്നാരകുന്നേല്‍ അനീഷ് പോള്‍ സഖ്യം രജി പോള്‍ ഷിജു തോമസ് സഖ്യത്തെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 30 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ റിനോയ് മണവാളന്‍ സിവിന്‍ മഞ്ഞളി സഖ്യം ബോണി തോട്ടുകടവില്‍ ജില്‍സന്‍ ഇലവുതിങ്കല്‍ സഖ്യത്തെ പരാജപ്പെടുത്തി ഒന്നാം സ്ഥാനവും സിംഗിള്‍ വിഭാഗത്തില്‍ സിവിന്‍ മഞ്ഞളിയെ തോല്‍പ്പിച്ച് റിനോയ് മണവാളന്‍ ഒന്നാം സ്ഥാനവും നേടി.

18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്‍സന്‍ ഇലവുതിങ്കല്‍ ഒന്നാം സ്ഥാനവും ബെനു തോട്ടുകടവില്‍ രണ്ടാം സ്ഥാനവും നേടി. ഡബിള്‍സില്‍ നിതിന്‍ മേല്‍വട്ടം എബിന്‍ കാക്കനാട് ടീമിനെ പരാജയപ്പെടുത്തി ബെനു തോട്ടുകടവില്‍ ഫെന്‍ലിന്‍ ചിറക്കല്‍ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 17 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹെലെന ചിറ്റാട്ടിലും ലേനാ ചിറ്റാട്ടിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡബിള്‍സില്‍ ബോബി ചിറ്റാട്ടില്‍ ഹെലെന ചിറ്റാട്ടില്‍ സഖ്യം ഒന്നാം സ്ഥാനവും സിമി ചിറക്കല്‍ ആന്‍സി പാലാട്ടി സഖ്യം രണ്ടാം സ്ഥാനവും റീന തളിയത്ത് റീന മാന്‍കുടിയില്‍ സഖ്യം മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്കുള്ള സമ്മാനദാനം ക്ളബ് ഭാരവാഹികളും ഇതര സംഘടനാ പ്രതിനിധികളും മാധ്യമ സുഹൃത്തുക്കളും ചേര്‍ന്നു സമ്മാനിച്ചു. ടൂര്‍ണമെന്റിനെ സഹായിച്ച വിവിധ സ്പോണ്‍ണ്‍സര്‍മാര്‍ക്കും കായിക പ്രേമികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ളബ് ഭാരവാഹികള്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.