• Logo

Allied Publications

Europe
ബോണ്‍മൌത്തില്‍ തീം മ്യൂസിക്കുമായി മഴവില്‍ സംഗീതം ജൂണ്‍ നാലിന്
Share
ബോണ്‍മൌത്ത്: അവധിയാഘോഷത്തിനു കലാശക്കൊട്ടാവാന്‍ മഴവില്‍ സംഗീതം ജൂണ്‍ നാലിനു (ശനി) ഉച്ചകഴിഞ്ഞ് 3.30നു ബോണ്‍മൌത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.

ബോണ്‍മൌത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി ഹാളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രശസ്ത സിനിമാതാരം ശങ്കര്‍ സംഗീത പരിപാടി ഉദ്ഘാടനം ചെയ്യും. അനീഷ് ജോര്‍ജ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുന്‍ ക്രോയിഡോണ്‍ മേയറും കൌണ്‍സിലറുമായ മഞ്ജു ഷാഹുല്‍, യുക്മ ദേശീയ ഉപാധ്യക്ഷന്‍ മാമന്‍ ഫിലിപ്പ്, ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി രാജഗോപാല്‍ കോങ്ങാട് തുടങ്ങിയവര്‍ സംബന്ധിക്കും.

മഴവില്‍ സംഗീതത്തിന്റെ തുടര്‍ന്നുമുള്ള പ്രചാരണാര്‍ഥം യുകെയിലെ പ്രശസ്ത കീബോര്‍ഡ് കലാകാരനായ സന്തോഷ് നമ്പ്യാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച തീം സോംഗ് മുഖ്യാതിഥി ശങ്കര്‍ യുകെ മലയാളികള്‍ക്കായി സമര്‍പ്പിക്കും. മഴവില്‍ സംഗീതത്തിന്റെ നാലാം എഡിഷനാണ് ബോണ്‍മൌത്തില്‍ അരങ്ങേറുക. യുകെയിലെ നാല്പതോളം വരുന്ന പ്രമുഖ ഗായകര്‍ അണിനിരക്കുന്ന സംഗീത സായാഹ്നത്തില്‍ വളര്‍ന്നു വരുന്ന പുതുമുഖ ഗായകര്‍ക്കും അവസരമൊരുക്കുന്നു. ഗാനങ്ങള്‍ക്കു പുറമേ ചടുല നൃത്ത രംഗങ്ങളുമായി നിരവധി കലാകാരന്മാര്‍ മഴവില്‍ സംഗീത വേദിയെ പ്രകമ്പനം കൊള്ളിക്കാനെത്തും.

സൌജന്യ കാര്‍ പാര്‍ക്കിംഗും വിശാലമായ സൌകര്യങ്ങളുമുള്ള കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ മിതമായ നിരക്കില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ യുകെ മലയാളികളേയും മഴവില്‍ സംഗീത സായാഹ്നത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.