• Logo

Allied Publications

Europe
ബ്രിസ്റോള്‍ ടഠങഇഇ യുടെ മൂന്നു ദിവസത്തെ സമ്മര്‍ക്യാമ്പ് സമാപിച്ചു
Share
ബ്രിസ്റോള്‍: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ മതബോധന വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച 'ക്രിസ്തുവില്‍ എല്ലാം കീഴടക്കുവാന്‍' എന്ന ലക്ഷ്യത്തോടെ 140 ഓളം കുട്ടികള്‍ പങ്കെടുത്ത മൂന്നു ദിവസത്തെ സമ്മര്‍ ക്യാമ്പ് വിജയകരമായി സമാപിച്ചു.

28നു രാവിലെ ഫിഷ് പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വികാരി ഫാ. പോള്‍ വെട്ടിക്കാട്ടിലിന്റെ നേതൃത്വത്തില്‍ നിലവിളക്ക് തെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബൈബിളിനെ ആസ്പദമാക്കി മൈമിലൂടെയും സംഗീതത്തിലൂടെയും കുട്ടികളില്‍ ആദ്ധ്യാത്മീകവും മാനസികവുമായ ഉണര്‍വു നല്‍കി യുകെയിലെ പ്രശസ്ത മൈം ആര്‍ട്ടിസ്റായ സ്റീവ് മുറേ നയിച്ച ആദ്യ ദിവസം ഏറെ ശ്രദ്ധേയമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേലും സെന്റ് തോമസ് യൂത്ത് ലീഗിന്റേയും നേതൃത്വത്തില്‍ നടന്ന വിവിധ ക്ളാസുകള്‍ സംഘടിപ്പിച്ചു. മുതിര്‍ന്ന കുട്ടികള്‍ക്കുവേണ്ടി കരിയര്‍ ഗൈഡന്‍സ്, ഇന്റര്‍വ്യൂ ടെക്നിക്സ് എന്നീ വിഷയങ്ങളില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വച്ച് നല്കിയ ടഠടങഇഇ യുടെ യൂത്ത് ടീമും കുട്ടികളില്‍ ആവേശമുണര്‍ത്തി.

സമ്മര്‍ക്യാമ്പിനു നേതൃത്വം നല്‍കിയ മെബിന്‍ ജോസഫിനും സെന്റ് തോമസ് യൂത്ത് ടീമിനും സണ്‍ഡേ സ്കൂള്‍ ഹെഡ് ടീച്ചര്‍ തെരേസ മാത്യുവിനും ഡെപ്യൂട്ടി ഹെഡ് ജയിംസ് ഫിലിപ്പിനും അഡ്മിനിസ്ട്രേറ്റര്‍ സിജി വാദ്ധ്യാനത്തിനും സണ്‍ഡേ സ്കൂള്‍ സ്റാഫ് ടീമിനും പിടിഎ പ്രതിനിധി ജോണ്‍ ജോസഫിനും കമ്മിറ്റി അംഗങ്ങള്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയവര്‍ക്കും ക്യാമ്പ് ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട