• Logo

Allied Publications

Europe
യൂറോ കപ്പ്: സന്നാഹ മത്സരത്തില്‍ ജര്‍മനിക്കു തോല്‍വി
Share
ഔഗ്സ്ബര്‍ഗ്: യൂറോ കപ്പിനുള്ള തയാറെടുപ്പ് എന്ന നിലയില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ജര്‍മനിക്കു പരാജയം. താരതമ്യേന ദുര്‍ബലരായ സ്ളോവാക്യയാണ് ലോക ചാമ്പ്യന്‍മാരെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ഞെട്ടിച്ചത്.

യൂറോ കപ്പിനുള്ള അന്തിമ ടീം പ്രഖ്യാപിക്കാനിരിക്കെ നേരിട്ട തിരിച്ചടി ജര്‍മന്‍ കോച്ച് ജോവാഹിം ലോയെ കുഴയ്ക്കുന്നു.

പതിമൂന്നാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി മുതലാക്കിയ മരിയോ ഗോമസ് ജര്‍മനിയെ ആദ്യം മുന്നിലെത്തിച്ചുവെങ്കിലും എന്നാല്‍, മാരെക് ഹാംസിക്, മിച്ചല്‍ ഡൂറിസ്, ജുരാജ് കുക്ക എന്നിവരിലൂടെ സ്ളോവാക്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

യൂറോ കപ്പില്‍ ജര്‍മനിയും സ്ളോവാക്യയും കൂടാതെ ഇംഗ്ളണ്ടും വെയില്‍സും ഫ്രാന്‍സുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഓഗ്സ്ബര്‍ഗില്‍ കനത്ത മഴയത്താണ് കളി പൂര്‍ത്തിയാക്കിയത്. മഴ കാരണം കളി നിര്‍ത്തിവയ്ക്കേണ്ടി വരുമോ എന്ന ആശങ്കയും ശക്തമായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് പരാജയ കാരണം എന്നാശ്വസിക്കാന്‍ ശ്രമിക്കുകയാണ് ജര്‍മന്‍ ആരാധകരിപ്പോള്‍. എന്നാല്‍, കഴിഞ്ഞ നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജര്‍മനി നേരിടുന്ന മൂന്നാമത്തെ പരാജയമാണിതെന്നോര്‍ക്കുമ്പോള്‍ ആശങ്ക അസ്ഥാനത്തുമല്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ