• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ദുക്റാന തിരുനാള്‍ ഷ്രൂഷ്ബറി രൂപതയുടെ സംയുക്ത തിരുനാള്‍
Share
മാഞ്ചസ്റര്‍: യുകെയുടെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്ററിലെ ദുക്റാന തിരുനാള്‍ ജൂണ്‍ 26 മുതല്‍ 30 വരെ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ഥനയും ലദീഞ്ഞും നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിനു (വെളളി) വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ആറു മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ ബിജു നാരായണന്റെ ഗാനമേളയും അരങ്ങേറും. രണ്ടിനു (ശനി) രാവിലെ 10നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലും ബിഷപ് മാര്‍ക്ക് ഡേവിസും കാര്‍മികത്വം വഹിക്കും.

ഷ്രൂഷ്ബറി രൂപതയുടെ സംയുക്ത തിരുനാള്‍ ആഘോഷമായിട്ടാണ് ഈ വര്‍ഷം മുതല്‍ മാഞ്ചസ്റര്‍ തിരുനാള്‍ അറിയപ്പെടുക. രൂപതയുടെ മാസ് സെന്ററുകളായ സ്റോക്ക് പോര്‍ട്ട്, ബര്‍ക്കിന്‍ഹെഡ്, ടെല്‍ഫോര്‍ഡ്, ക്രൂ, മാക് ലസ് ഫീല്‍ഡ്, നോര്‍ത്ത് വിച്ച്, ചെസ്റര്‍, വിഥിന്‍ഷോ എന്നിവിടങ്ങളില്‍ നിന്നുളള വിശ്വാസികളും സകുടുംബം തിരുനാള്‍ ആഘോഷ പരിപാടികളുടെ വിജയത്തിനു നേതൃത്വം നല്‍കുന്നു. യുകെ കണ്ട ഏറ്റവും വലിയ തിരുനാള്‍ ആഘോഷമാക്കി മാറുവാനുളള ഒരുക്കത്തിലാണ് രൂപത വിശ്വാസികള്‍.

തിരുനാളിന്റെ വിജയത്തിനായുളള ആദ്യ പ്രമോ വീഡിയോ പുറത്തിറക്കി. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയാണ് ആദ്യ വീഡിയോ പുറത്തിറക്കിയത്.

ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ കമ്മിറ്റികളാണു തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​