• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ആദ്യ മുസ്ലിം വനിതാ മന്ത്രി
Share
വിയന്ന: ഓസ്ട്രിയയില്‍ അധികാരമേറ്റ കേറന്‍ മന്ത്രിസഭയില്‍ ചരിത്രത്തിലാദ്യമായി മുസ്ലിം മന്ത്രിയും. പാലസ്തീന്‍ വംശജയായ മുനാ ദുസ്ദാര്‍ എന്ന 37 കാരിയായ അഭിഭാഷകയാണ് സോഷ്യലിസ്റ് സര്‍ക്കാരില്‍ പ്രധാന റോളിലെത്തുന്നത്.

സ്റേറ്റ് സെക്രട്ടറിയായിട്ടാണ് ഇവരുടെ നിയമനം. പാക്കിസ്ഥാന്‍ വംശജനായ സാദിഖ് ഖാന്‍ ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് യൂറോപ്പിലെ തന്നെ മറ്റൊരു രാജ്യത്ത് ഒരു മുസ്ലിം വനിതയും ഭരണത്തിലെത്തുന്നത്.

1978 ഓഗസ്റ് 22നു വിയന്നയില്‍ ജനിച്ച മുന ദുസ്ദാറിന്റെ മാതാപിതാക്കന്മാര്‍ പാലസ്തീനില്‍നിന്നും ഓസ്ട്രിയയിലേക്കു കുടിയേറി പാര്‍ത്തവരാണ്. ഇസ്ലാം വിശ്വാസിയായ മുനാ ദുസ്ദാര്‍ നന്നായി അറബികൈകാര്യം ചെയ്യും.

2004 ല്‍ വിയന്ന യൂണിവേഴ്സിറ്റിയില്‍നിന്നും നിയമ ബിരുദവും പാരിസ് സര്‍വകലാശാലയില്‍നിന്ന് ഉപരിപഠനവും പൂര്‍ത്തിയാക്കി. സോഷ്യലിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയായിരിക്കുമ്പോള്‍ വിയന്നയിലെ 22ാമത്തെ ജില്ലാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ അധോസഭയില്‍ അംഗമായിരുന്നു.

അതേസമയം, മുനാ ദുസ്ദാറിന്റെ പുതിയ സ്ഥാനലബ്ധി മതത്തിന്റെ പേരിലല്ലെന്നും കഴിവുകള്‍ പരിഗണിച്ചാണെന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്