• Logo

Allied Publications

Europe
ഡബ്ളിന്‍ ഓര്‍ത്തഡോക്സ് പള്ളി ജൂബിലി നിറവില്‍
Share
ഡബ്ളിന്‍: ഡബ്ളിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലി ആഘോഷങ്ങള്‍ മേയ് 27 മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

മേയ് 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ കൊയ്നോണിയ 2016 (കുടുംബ സംഗമം) നടത്തപ്പെടും. 'നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍' (ലേവ്യ പുസ്തകം 19:2) എന്നതാണ് മുഖ്യ ചിന്താവിഷയം. ക്ളാസുകള്‍, വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, നമസ്കാരങ്ങള്‍, വിശുദ്ധ കുര്‍ബാന, ബൈബിള്‍ നാടകം എന്നിവ കൊയ്നോണിയയുടെ ഭാഗമായി നടക്കും. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ക്ളാസിനും ആരാധനക്കും നേതൃത്വം നല്‍കും.

ജൂബിലി ആരാധനയും സമ്മേളനവും ജൂണ്‍ നാലിനു (ശനി) നടക്കും. രാവിലെ ഒമ്പതിനു മെത്രാപ്പോലീത്തമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ജൂബിലി സമ്മേളനം ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാര്‍ അപ്രേം യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഫാ. ടി. ജോര്‍ജ്, ഫാ. നൈനാന്‍ പി. കുര്യാക്കോസ്, റവ. ഫിലിപ്പ് വര്‍ഗീസ്, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ജൂബിലി ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. അനീഷ് കെ. സാം, കൈക്കാരന്‍ അലക്സ് പി. ഏബ്രഹാം, സെക്രട്ടറി ബിനു വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ഫാ. അനീഷ് സാം 0892288818.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട