• Logo

Allied Publications

Europe
മലയാളി മേയ്കരുത്തിന്റെ മഹാമേളയക്ക് ഇനി നാലുനാള്‍ മാത്രം
Share
ലണ്ടന്‍: ബര്‍മിംഗ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ വിന്‍ഡ്ലി സ്റേഡിയത്തില്‍ മേയ് 28നു (ശനി) വേഗതയുടെയും കരുത്തിന്റെയും പുത്തന്‍ വിജയഗാഥകള്‍ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായികതാരങ്ങള്‍ ട്രാക്കിലിറങ്ങുന്നു.

യുക്മയുടെ വിവിധ റീജണുകളില്‍ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണ് നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരം.

കായികമേളയ്ക്കുള്ള രജിസ്ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കും. കായിക മേളയുടെ പ്രാരംഭമായി നടക്കുന്ന മാര്‍ച്ച് പാസ്റ് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നു നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സീസ് കവളക്കാട്ട് ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ബിജു തോമസ് പന്നിവേലില്‍ അധ്യക്ഷത വഹിക്കും.

സൌത്ത് വെസ്റ് റീജണ്‍, സൌത്ത് ഈസ്റ് റീജണ്‍, വെയില്‍സ് റീജണ്‍, മിഡ്ലാന്‍ഡ്സ് റീജണ്‍, ഈസ്റ് ആംഗ്ളിയ റീജണ്‍, നോര്‍ത്ത് വെസ്റ് റീജണ്‍ എന്നിവിടങ്ങളില്‍ നടന്ന റീജണല്‍ കായിക മേളകളിലെ വന്‍ ജനപങ്കാളിത്തം നാഷണല്‍ കായികമേളയില്‍ ഉണ്ടാകാന്‍ പോകുന്ന കടുത്ത മത്സരത്തിനുള്ള സൂചനയായി. കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, യൂത്ത്, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലാണു മത്സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളും, ഷോട്ട്പുട്ട്, ലോംഗ് ജംപ് മത്സരങ്ങളും 4 ഃ 400 മീറ്റര്‍ റിലേ മത്സരങ്ങളും ആണ് പ്രധാനമായും അരങ്ങേറുക. യുകെയിലെ പ്രഗല്ഭ ടീമുകള്‍ മാറ്റുരയ്ക്കുന്ന മേളയുടെ പ്രധാന ആകര്‍ഷണ ഇനമായ വടംവലി ഈകായിക മാമാങ്കത്തിന് ആവേശകരമായ പരിസമാപ്തി കുറിക്കും.

വിജയികള്‍ക്കു ട്രോഫികളും മെഡലുകളും നല്‍കി ആദരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും റീജണിനും എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിക്കും. ഏറ്റവും മികച്ച റീജണിനു പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിക്കും.

യുക്മ ദേശീയ കായിക മേളയിലേക്ക് യുകെയിലെ എല്ലാ മലയാളി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ജോയിന്റ് സെക്രട്ടറിയും കായികമേളയുടെ കോഓര്‍ഡിനേറ്ററുമായ ബിജു തോമസ് പന്നിവേലില്‍ എന്നിവര്‍ അറിയിച്ചു.

വിലാസം: ണ്യിറഹല്യ ഘലശൌൃല ഇലിൃല, ഇഹശളീി ഞീമറ ടൌീി ഇീഹളശലഹറ, ആശൃാശിഴവമാ, ആ73 6ഋആ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്