• Logo

Allied Publications

Europe
ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്
Share
മാഡ്രിഡ്: ബിയര്‍ വാങ്ങുമ്പോള്‍ അത് ശുദ്ധമാണോ എന്നൊന്നും സാധാരണക്കാര്‍ ശ്രദ്ധിക്കാറില്ല. കിട്ടിക്കഴിഞ്ഞാല്‍ എത്രയും വേഗം അത് അകത്താക്കുകയാണ് മിക്കവാറും പേര്‍ ചെയ്യുന്നത്.

എന്നാല്‍ ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ ഒരു എളുപ്പമാര്‍ഗം കണ്െടത്തിയിരിക്കുന്നു. മാട്രിഡിലെ കംപ്ള്യൂട്ടെന്‍സ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ ഇതിനുവേണ്ടി മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. മൊബൈല്‍ ആപ്പ് ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തില്‍ പരിശോധനയ്ക്കെടുത്ത ഒരു കുപ്പി ബിയര്‍ ശുദ്ധമാണെന്നു കണ്െടത്തിയതായി ഗവേഷകര്‍ പറഞ്ഞു. മറ്റൊരു കുപ്പി ബിയര്‍ പരീക്ഷണ വിധേയമാക്കിയപ്പോള്‍ അത് ശുദ്ധമല്ലെന്ന് കണ്െടത്തുെകയും ചെയ്തു. ഇതു ഉറപ്പു വരുത്താന്‍ മദ്യത്തിന്റെ ശുദ്ധി നോക്കുന്ന ഉപകരണം ഉപയോഗിച്ച് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. മൊബൈല്‍ ആപ്പിന്റെയും ഉപകരണത്തിന്റേയും കണ്െടത്തല്‍ ഒന്നു തന്നെയായിരുന്നുവെന്നു ഈ ഗവേഷകര്‍ വ്യക്തമാക്കി.

മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ള പോളിമര്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ബിയറിന്റെ ശുദ്ധി പരിശോധിക്കുന്നത്. ബിയര്‍ ശുദ്ധമല്ലെങ്കില്‍ പോളിമര്‍ സെന്‍സറിന്റെ കളറില്‍ മാറ്റമുണ്ടാകും. ബിയര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ പ്രത്യേകത, ഇവ സൂക്ഷിക്കുന്ന അന്തരീക്ഷം എന്നിവയെ ആശ്രയിച്ചാണ് ആപ്പ് ഇതിന്റെ ശുദ്ധി പരിശോധിക്കുന്നത്. ബിയറില്‍ എന്തെങ്കിലും രീതിയിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്െടങ്കില്‍ അതും ആപ്പ് കണ്ടുപിടിക്കും. ഏറ്റവും ചെലവുകുറഞ്ഞ സംവിധാനമായതുകൊണ്ട് സാധാരണക്കാര്‍ക്കും ഈ ആപ്പ് എളുപ്പത്തില്‍ ലഭ്യമാക്കാമെന്നും ഗവേഷകര്‍ പറയുന്നു.

നിലവില്‍ ബാറുകളിലും മറ്റും മദ്യത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിന് ക്രൊമറ്റോഗ്രാഫി ഉള്‍പ്പെടെയുള്ള ടെക്നോളജിയാണ് ഉപയോഗിച്ചു വരുന്നത്. ചെലവു കൂടുതലായതിനാല്‍ പല ബാറുകളിലും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ സാധാരണ ഉപയോഗിക്കുന്നില്ല. അങ്ങനെ യാതൊരു പരിശോധനയും കൂടാതെയുള്ള മദ്യങ്ങളാണ് പല ബാറുകളും ലോകമാകമാനം വിതരണം ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.