• Logo

Allied Publications

Europe
യുകെ ക്നാനായക്കാര്‍ വാത്സിംഗ്ഹാം മാതൃസന്നിധിയില്‍
Share
ലണ്ടന്‍: ആഗോള കത്തോലിക്കാ സഭ കരുണയുടെ വര്‍ഷമാചരിക്കുമ്പോള്‍ തീര്‍ഥാടന യാത്രകള്‍ നടത്തണമെന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് ക്രിസ്റല്‍ ജൂബിലി ആഘോഷിക്കുന്ന യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റേയും ക്നാനായ കാത്തലിക് ചാപ്ളെയിന്‍സിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വാത്സിംഗ്ഹാം മരിയന്‍ തീര്‍ഥാടന യാത്ര അനുഗ്രഹപ്രദമായി.

പെന്തക്കുസ്താ തിരുനാളില്‍ ശ്ളീഹന്മാര്‍ക്കു ലഭിച്ച പരിശുദ്ധാത്മ കൃപകള്‍ വിശ്വാസികളിലും ജ്വലിക്കുന്നതിനും ആദിമ ക്രൈസ്തവ സഭ കൂട്ടായ്മയെ അനുസ്മരിപ്പിക്കുന്നവിധം സൌഹോദര്യത്തിലും പരസ്പര പങ്കുവയ്ക്കലിലും സാക്ഷ്യം വഹിക്കുന്നതായിരുന്നു തീര്‍ഥാടനയാത്ര.

വാത്സിംഗ്ഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള മരിയന്‍ ജപമാല പ്രദക്ഷിണം വിശ്വാസ പ്രഘോഷണമായി. സ്നേഹവിരുന്നിനുശേഷം നടന്ന ആഘോഷമായ ദിവ്യബലിക്ക് ക്നാനായ ചാപ്ളെയിന്‍സി വികാരി ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ കാര്‍മികത്വം വഹിച്ചു.

യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ഈസ്റ്ആംഗ്ളിയ യൂണിറ്റാണ് തീര്‍ഥാടനത്തിനു നേതൃത്വം നല്‍കിയത്. യുകെകെസിഎ ഭാരവാഹികളായ ബിജു വടക്കക്കുഴി, ജോസി നെടുംതുരുത്തിപുത്തന്‍പുര, ജോസ് വാവച്ചിറ, ഫിനില്‍ കളത്തില്‍കോട്ട് എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്