അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്മ പെരുന്നാളും ഇടവക ദിനവും മേയ് 14, 15 (ശനി, ഞായര്‍)
തീയതികളില്‍ അബര്ഡീന് മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ ആഘോഷിച്ചു.
14നു (ശനി) വൈകുന്നേരം ആറിനു കൊടി ഉയര്ത്തിയാതോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം 6.15നു സന്ധ്യാപ്രാര്‍ഥനയും പെന്തക്കുസ്താ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും നടന്നു.
15നു (ഞായര്‍) രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്നു ഫാ. രാജു ചെറു വിള്ളിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വിശുദ്ധ ഗീവര്‍ഗീസ് സഹദായോടുള്ള മധ്യസ്ഥ പ്രാര്‍ഥന, അനുഗ്രഹപ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ നടന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് റവ. ഡോ. ബിജി ചിറത്തലാട്ട്, സെക്രട്ടറി രാജു വേലംകാല, ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, മാത്യു ബിനോജ്, പി.വൈ. ജോര്‍ജ്, ഷിജു സി. ജോസഫ്, പ്രതീഷ് പോള്‍, ജീമോന്‍ വര്‍ക്കി, അഞ്ചു ജോര്‍ജ്, ബിനു പ്രതീഷ്, റെജി സി.പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
എല്ലാ മാസവും ഒന്നാമത്തേയും മുന്നാമത്തെ ഞായറാഴ്ച രാവിലെ 11.45 നു പ്രഭാതനമസ്കാരവും വിശുദ്ധ കുര്‍ബാനയും തലേ ദിവസം വൈകുന്നേരം ആറിന് സണ്‍ഡേ സ്കൂളും തുടര്‍ന്നു സന്ധ്യാ പ്രാര്‍ഥനയും ഉണ്ടായിരിക്കും.
പള്ളിയുടെ വിലാസം: ട.ഇഹലാലി ഋുശരീുെമഹ ഇവൌൃരവ, ങമൃശരസ ഉൃശ്ല, അആ 16 6 ഡഎ,അയലൃറലലി, ടരീഹേമിറ, ഡഗ.
|