• Logo

Allied Publications

Europe
യുക്മ വെയില്‍സ് റീജണല്‍ കായികമേള: വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍
Share
കാര്‍മാര്‍ത്തന്‍: യുക്മ വെയില്‍സ് റീജണല്‍ കായികമേള ജനപങ്കാളിത്തം കൊണ്ടും മത്സര മികവുകൊണ്ടും ശ്രദ്ധേയമായി. റീജണിലെ പ്രമുഖ അസോസിയേഷനുകള്‍ വീറോടും വാശിയോടും കൂടി മാറ്റുരച്ച മത്സരത്തില്‍ ആതിഥേയരായ വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാരായി.

സ്വാന്‍സി മലയാളി അസോസിയേഷന്‍ റണ്ണേഴ്സ് അപ്പ്. കാര്‍ഡിഫ് മലയാളി അസോസിയേഷനും ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയും യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി.

വെയില്‍സിലെ ഏറ്റവും മികച്ച സ്റേഡിയത്തില്‍ നടന്ന മത്സരം യുക്മ നാഷണല്‍ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബിജു തോമസ് പന്നിവേലില്‍ ഉദ്ഘാടനം ചെയ്തു. വെയില്‍സ് റീജണല്‍ പ്രസിഡന്റ് ജോജി ജോസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റിയംഗം സിബി ജോസഫ് പറപ്പള്ളി, പിആര്‍ഒ ബിന്‍സു ജോണ്‍, സെക്രട്ടറി ജിജോ മാനുവല്‍ എന്നിവര്‍ സംസാരിച്ചു.

കാര്‍മാര്‍ത്തന്‍ ലെഷര്‍ സെന്ററിലെ സിന്തറ്റിക് ട്രാക്കിലാണു ചിട്ടയായി നടന്ന ട്രാക്കിന മത്സരങ്ങള്‍ നടന്നത്. തുടര്‍ന്നു ആവേശം നിറഞ്ഞു നിന്ന വടംവലി മത്സരം ആയിരുന്നു. കരുത്തിന്റെ പ്രതീകങ്ങളായ നാല് അസോസിയേഷനുകള്‍ ഏറ്റു മുട്ടിയ വടംവലി മത്സരത്തില്‍ കൈരളി സ്പൈസസ് സ്പോണ്‍സര്‍ ചെയ്ത കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വെസ്റ് വെയില്‍സ് മലയാളി അസോസിയേഷനാണു രണ്ടാം സ്ഥാനം.

മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 111 പോയിന്റോടെ വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 105 പോയിന്റോടെ സ്വാന്‍സി മലയാളി അസോസിയേഷന്‍ രണ്ടാമതെത്തിയപ്പോള്‍ 98 പോയിന്റു നേടി കാര്‍ഡിഫ് മലയാളി അസോസിയേഷനും 95 പോയിന്റുകള്‍ നേടി ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയും മൂന്നും നാലും സ്ഥാനത്തെത്തി.

വ്യക്തിഗത ചാമ്പ്യന്മാര്‍/സൂപ്പര്‍ സീനിയര്‍

ടോമി ജോര്‍ജ് (സ്വാന്‍സി മലയാളി അസോസിയേഷന്‍)

സീനിയര്‍

ബോബി മുണ്ടക്കല്‍ (കാര്‍ഡിഫ് മലയാളി അസോസിയേഷന്‍)
ജിജി ജോര്‍ജ് (സ്വാന്‍സി മലയാളി അസോസിയേഷന്‍)
ജിനി ജിജോ (വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍)

ജൂണിയര്‍

ഷാരോണ്‍ അലക്സ് (വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍)
അഞ്ജലി റോബിന്‍ (വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍)

സബ് ജൂണിയര്‍

ബ്ളെസന്‍ ബിനോജി (സ്വാന്‍സി മലയാളി അസോസിയേഷന്‍)
അന്ന നിജോ (വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍)

കിഡ്സ്

കിരണ്‍ ഏബ്രഹാം (ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റി)
ഇവ മരിയ ടോമി (സ്വാന്‍സി മലയാളി അസോസിയേഷന്‍)

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​