• Logo

Allied Publications

Europe
അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുകയില്ല
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കരുതെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യന്‍ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലെ ബാലന്‍സ് പൂജ്യമായാല്‍ പിഴ ഈടാക്കുന്നത് നിര്‍ത്തണമെന്ന് ആര്‍ബിഐ കര്‍ശന നിര്‍ദേശം വീണ്ടും നല്‍കി. നേരത്തെ നെഗറ്റീവ് ബാലന്‍സിലേയ്ക്ക് പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇങ്ങനെ വരുമ്പോള്‍ അക്കൌണ്ടില്‍ എപ്പോഴെങ്കിലും പണമെത്തുബോള്‍ പിഴ തുക മൊത്തമായി ഈടാക്കിയിരുന്നു. ഇതിനെതിരെയാണ് ആര്‍ബിഐ യുടെ രണ്ടാം സര്‍ക്കുലര്‍.

നിര്‍ദേശം നേരത്തെ നല്‍കിയിരുന്നെങ്കിലും ചില ബാങ്കുകള്‍ അക്കൌണ്ടുകളില്‍ നെഗറ്റീവ് ബാലന്‍സുകള്‍ രേഖപ്പെടുത്തുന്നത് തുടര്‍ന്നിരുന്നു. അക്കൌണ്ടുകളില്‍ നെഗറ്റീവ് ബാലന്‍സ് രേഖപ്പെടുത്തി ഭാവിയില്‍ അക്കൌണ്ടില്‍നിന്നു തുക ഈടാക്കിയാല്‍ ബാങ്കിംഗ് ഓംബുഡ്സമാനെ സമീപിക്കണമെന്നു ഉപഭോക്താക്കള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ജോലി മാറുകയോ മറ്റോ ചെയ്യുമ്പോള്‍ സാലറി അക്കൌണ്ടിലെ മിനിമം ബാലന്‍സ് സൌജന്യം ഇല്ലാതാകുന്ന സാഹചര്യത്തില്‍ പിഴ വ്യാപകമായി ഈടാക്കുന്നത് ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുപോലെ പ്രവാസികളുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍നിന്നു പിഴ ഈടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍ബിഐ നിര്‍ദേശം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. ഇത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസപ്രദമാണ്. പ്രവാസി മലയാളികള്‍ കഴിയുന്നത്ര സേവിംഗ്സ് ബാങ്ക് അക്കൌണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍ബിഐ ഓര്‍മിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്