• Logo

Allied Publications

Europe
പളുങ്കുകടല്‍ യുകെയില്‍ തരംഗമാകുന്നു
Share
ലണ്ടന്‍: വിശ്വാസത്തിനു പുതിയ നിര്‍വചനം പകര്‍ന്നു നല്‍കി ഫാ. ഷാജി തുമ്പേച്ചിറയുടെ പുതിയ മരിയന്‍ ഭക്തിഗാനം പളുങ്കുകടല്‍ യുകെയില്‍ റിലീസ് ചെയ്തതു തരംഗമാകുന്നു. യുകെയിലെ തന്നെ മലയാളികളായ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി ഒരുക്കിയ ആല്‍ബം ക്രൈസ്തവ വിശ്വാസികള്‍ക്ക് പുതിയ വരദാനമായി മാറുന്നു. അമ്മേ അമ്മേ തായേ എന്ന അനശ്വര ഗാനത്തിന്റെ സൃഷ്ടാവിന്റെ തൂലികയില്‍നിന്നു പിറന്ന പുതിയ ഗാനം വിശ്വാസികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

'സങ്കടങ്ങള്‍ മണ്ണില്‍ എഴുതാം...' എന്നു തുടങ്ങുന്ന പളുങ്കുകടലിലെ സൂപ്പര്‍ഹിറ്റ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് ന്യൂകാസിലില്‍ താമസിക്കുന്ന ഷൈമോന്‍ തോട്ടുങ്കലും കുടുംബവുമാണ്. വീഡിയോയുടെ റീ എഡിറ്റഡ് വേര്‍ഷനാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കേരള ക്രിസ്തീയ സഭയിലെ പ്രശസ്തനായ സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനുമായ ഫാ. ഷാജി തുമ്പേച്ചിറയുടെ ഗാനങ്ങള്‍ക്ക്
ലോകമെമ്പാടും വലിയ സ്വീകരണമാണു ലഭിച്ചിരിക്കുന്നത്. അമ്മേ അമ്മേ തായേ, ഓര്‍മ വച്ച നാള്‍ മുതല്‍, എന്നമ്മയെ ഓര്‍ക്കുമ്പോള്‍ ഉള്‍പ്പടെയുള്ള മരിയന്‍ ഗാനങ്ങള്‍ ഇന്നും വിശ്വാസികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്. ഇതിനു
പുറമേ അദ്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല ഉള്‍പ്പെടെയുള്ള അയ്യായിരത്തോളം വരുന്ന ക്രിസ്തീയ ഗാനങ്ങളും ഷാജി അച്ചന്റെ തൂലികയില്‍ പിറന്നതാണ്.

വചന പ്രഘോഷണ വേദികളില്‍ വ്യത്യസ്തമായ ശുശ്രൂഷകളില്‍ കൂടി നിരവധി ആളുകളുടെ മനസില്‍ ശാന്തി വിതച്ച അച്ചന്‍ കഴിഞ്ഞ കാലങ്ങളില്‍ ലോകമെമ്പാടുമായി നടത്തിയ ശുശ്രൂഷകളില്‍ പരിശുദ്ധാത്മാവ് വെളിവാക്കി കൊടുത്ത ഇരുപതു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പളുങ്കു കടല്‍. ഇതിനോടകം തന്നെ ധ്യാനകേന്ദ്രങ്ങളിലും വചന പ്രഘോഷണ വേദികളിലും വിശ്വാസികള്‍ ഗാനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഈ അല്‍ബത്തിലെ മുഴുവന്‍ ഗാനങ്ങളുടെയും രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഷാജി അച്ചന്‍ തന്നെയാണ് എന്നതാണു മറ്റൊരു പ്രത്യേകത.

ആല്‍ബത്തിന്റെ പ്രകാശനം കോട്ടയം ക്രിസ്റീന ധ്യാന കേന്ദ്രത്തില്‍ വച്ച് ചങ്ങനാശേരി അതിരൂപതാധ്യഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു.

ആല്‍ബം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 07737171244 എന്ന നമ്പരില്‍ ബന്ധപ്പെടുക.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.