• Logo

Allied Publications

Europe
ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് മേയ് മാസ സംഗമം നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ക്ളബ് കുടുംബാംഗങ്ങള്‍ അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളിയുമായി മേയ് മാസ സംഗമം നടത്തി.

ഷ്യേണ്‍സ്റ്റാട്ട് സഭാംഗവും ഫ്രാങ്ക്ഫര്‍ട്ട് നോര്‍ത്ത് പാസ്ററല്‍ ഏരിയായുടെ നേതൃസ്ഥാന വികാരിയുമായിരുന്ന ഫാ.ജോണ്‍സണ്‍ പന്തപ്പിള്ളി കഴിഞ്ഞ വര്‍ഷം പുതിയ സ്ഥാനലബ്ധിയോടെ കേരളത്തിലേക്ക് തിരികെ പോയിരുന്നു. ഇപ്പോള്‍ വിവിധ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് അച്ചന്‍ യൂറോപ്പ് സന്ദര്‍ശിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ ആയിരിക്കുമ്പോള്‍ ഭാരിച്ച തിരക്കുള്‍ക്കിടയിലും ഫിഫ്റ്റി പ്ളസിന്റെ എല്ലാ പരിപാടികള്‍ക്കും ജോണ്‍സണ്‍ അച്ചന്‍ സഹായസഹകരണം നല്‍കിയിരുന്നു.

മേയ് അഞ്ചിനു ഫാദര്‍ഡേ ദിനം അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളിയില്‍ ഫാ. ജോണ്‍സണ്‍ പന്തപ്പിള്ളി ഫിഫ്റ്റി പ്ളസ് ക്ളബ് കുടുംബാംഗങ്ങള്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്നു പള്ളി ഹാളില്‍ കേരളത്തിലെ തന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

തൃശൂരിനടുത്ത് കുറ്റൂര്‍ സിയോണ്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍, കുറ്റൂര്‍ ഷ്യേണ്‍സ്റ്റാട്ട് അക്കാഡമി മാനേജര്‍, ഷ്യേണ്‍സ്റ്റാട്ട് ഫാദേഴ്സ് കമ്യൂണിറ്റി സുപ്പീരിയര്‍, ഷ്യേണ്‍സ്റ്റാട്ട് കേരള മൂവ്മെന്റ് ഡയറകട്ര്‍, മരിയദൂത് മാസികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ ഫാ. ജോണ്‍സണ്‍ പന്തപ്പിള്ളി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ വിവിധ ഇടവകളില്‍ ധ്യാന പ്രസംഗങ്ങള്‍, കോളജ്, സ്കൂള്‍ തലത്തില്‍ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍, യുവജനങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രത്യേക ധ്യാനങ്ങള്‍ എന്നവയും ജോണ്‍സണ്‍ അച്ചന്‍ നടത്തുന്നുണ്ട്. വെള്ളിയാഴ്ചകളിലെ ആരാധന, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക സഹായം എന്നിവയും അച്ചന്റെ പ്രവര്‍ത്തന മേഖലയാണ്. അച്ചന്റെ പ്രവര്‍ത്തനങ്ങളില്‍ ഫിഫ്റ്റി പ്ളസ് എല്ലാവിധ ആശംസകളും നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ