• Logo

Allied Publications

Europe
രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനു ആത്മബലമേകി ഫാ. സെബാസ്റ്യന്‍ അരീക്കാട്ടും
Share
ലണ്ടന്‍: കരുണയുടെ വര്‍ഷത്തില്‍ കടന്നുവരുന്ന പന്തക്കുസ്താതിരുനാളിനെ ഒരുക്കത്തോടെ വരവേറ്റുകൊണ്ട് ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മരിയന്‍ റാലിയോടെ തുടങ്ങുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനു കൂടുതല്‍ ആത്മബലമേകിക്കൊണ്ട് വര്‍ഷങ്ങളോളം യുകെ മലയാളികളുടെ ആത്മീയ പിതാവായിരുന്ന ഫാ. സെബാസ്റ്യന്‍ അരീക്കാട്ടും എത്തിച്ചേരും.
യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ഏറെ ത്യാഗം സഹിച്ച് മലയാളികളെ ഒരുമിപ്പിക്കുകയും മാസ് സെന്ററുകള്‍ക്ക് തുടക്കമിടുകയും ചെയ്ത ഫാ. അരീക്കാട്ട് താന്‍ കൈപിടിച്ചിറക്കിയ അനേകംപേര്‍ വിവിധങ്ങളായ മിനിസ്ട്രികളിലൂടെ, സുവിശേഷവേലകളിലൂടെ തന്റെ സ്വപ്നമായ യൂറോപ്പിന്റെ നവസുവിശേഷവത്കരണം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നതുകണ്ട് ഏറെ സന്തോഷത്തോടെ, അവരുടെ കൂട്ടായ്മയായ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലേക്ക് കടന്നുവരുന്നത് ഓരോരുത്തര്‍ക്കും ഇരട്ടിയഭിഷേകമാകുമെന്നതില്‍ സംശയമില്ല.

യുകെയിലും പിന്നീട് കാനഡയിലും തന്റെ ദൈവിക ദൌത്യം നിറവേറ്റിയ, ജീസസ് യൂത്തിന്റെ ആനിമേറ്റര്‍ കൂടിയായിരുന്ന ഫാ. അരീക്കാട്ട്, കഴിഞ്ഞ ഒന്നരവര്‍ഷത്തോളം പാലക്കാട് സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചനോടോപ്പം പ്രവര്‍ത്തിച്ചതിനുശേഷമാണ് പുതിയ സുവിശേഷ ദൌത്യവുമായി വീണ്ടും കാനഡയിലേക്കു തിരിക്കുന്നവേളയില്‍ 14നു പന്തക്കുസ്താനുഭവ മരിയന്‍ റാലി നയിച്ചുകൊണ്ട്, ദൈവസ്നേഹം നിറഞ്ഞുള്ള വചനപ്രഘോഷണത്തിലൂടെ സോജിയച്ചനോടൊപ്പം രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനെ ദൈവസ്തുതികളാല്‍ അവിസ്മരണീയമാക്കും.

ബിഷപ്പുമാരെയും വൈദികരെയും മുന്‍നിര്‍ത്തിയുള്ള സുവിശേഷപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ നിയോഗിച്ചിട്ടുള്ള ഫാ. സിംഗ്ളെയര്‍, പ്രമുഖ സുവിശേഷപ്രവര്‍ത്തക ജെന്നി ബേക്കര്‍, സെഹിയോന്‍ യുകെയുടെ ബ്രദര്‍ ജോസ് കുര്യാക്കോസ് തുടങ്ങിയവരും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരേസമയം ഇംഗ്ളീഷിലും മലയാളത്തിലും നടക്കുന്ന ശുശ്രൂഷകളിലേക്ക് ജാതി മത ഭേദമന്യേ വിവിധ ഭാഷക്കാരും ദേശക്കാരും ഒരുമിക്കുന്ന യൂണിവേഴ്സല്‍ ബൈബിള്‍ കണ്‍വന്‍ഷനായി മാറിയ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ വചനവേദിയെ ധന്യമാക്കും.

ഒരുമിച്ചുള്ള കൂട്ടായ്മകളിലൂടെയും ഉപവാസ പ്രാര്‍ഥനകളിലൂടെയും ഫാ. സോജി ഓലിക്കലും സെഹിയോന്‍ പ്രവര്‍ത്തകരും കണ്‍വന്‍ഷനായി കൂട്ടായ ഒരുക്കത്തിലാണ്.

14നു രാവിലെ എട്ടിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം നാലിനു ഭക്തിനിര്‍ഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

ദൈവനാമത്തില്‍ സെഹിയോന്‍ യുകെ ടീം ഓരോരുത്തരേയും രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഷാജി. 07878149670, അനീഷ് 07760254700.

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, വെസ്റ് ബ്രോംവിച്ച്, കെല്‍വിന്‍ വേ ബര്‍മിംഗ്ഹാം ആ70 7ഖണ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട