• Logo

Allied Publications

Europe
സത്യപ്രതിജ്ഞാ ചടങ്ങിലും സാദിഖ് ഖാനെതിരേ വംശീയ അധിക്ഷേപം
Share
ലണ്ടന്‍: മേയര്‍ സാദിഖ് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപണം.

ലേബര്‍ പാര്‍ട്ടി നേതാവും പ്രഥമ ലണ്ടന്‍ മുസ്ലിം മേയറുമായ സാദിഖ് ഖാന് പ്രചാരണ സമയത്ത് ഉടനീളം നേരിടേണ്ടി വന്ന അധിക്ഷേപങ്ങളുടെ തുടര്‍ച്ചയായാണ് ഇതു കണക്കാക്കപ്പെടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ തീവ്ര വലതുപക്ഷ നേതാവായ പോള്‍ ഗോള്‍ഡിംഗാണു പുറം തിരിഞ്ഞുനിന്ന് അദ്ദേഹത്തെ അധിക്ഷേപിച്ചത്.

തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത്ത്, സാദിഖ് ഖാനെ തീവ്രവാദിയായി ചിത്രീകരിച്ചിരുന്നു. അതേസമയം, പ്രൌഢഗംഭീരമായ ചടങ്ങില്‍ ആവേശകരമായ വരവേല്‍പാണ് ജനങ്ങളില്‍നിന്നു ഖാനു ലഭിച്ചത്. എട്ടു വര്‍ഷത്തിനു ശേഷമാണ് ലേബര്‍ പാര്‍ട്ടി തലസ്ഥാന നഗരത്തില്‍ സാദിഖ് ഖാനിലൂടെ അധികാരം തിരിച്ചു പിടിക്കുന്നത്.

ബസ് ഡ്രൈവറുടെ വീട്ടില്‍നിന്നു മേയറുടെ കസേരയിലേക്ക്

ലണ്ടന്റെ പുതിയ മേയറെക്കുറിച്ചാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വ്യാഴാഴ്ച ലണ്ടനിലെ ജനങ്ങള്‍ മേയറായി തെരഞ്ഞെടുത്ത സാദിഖ് ഖാന് പ്രത്യേകതകള്‍ ഏറെയാണ്. ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് ഇദ്ദേഹം. പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകനായ സാദിഖിന്റെ ലണ്ടന്‍ മേയര്‍പദവിയിലേക്കുള്ള ഉയര്‍ച്ച ഏവര്‍ക്കും പ്രചോദനം നല്‍കുന്നതുമാണ്.

വര്‍ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ഖാനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിയാണ് മികച്ച ഭൂരിപക്ഷം നല്‍കി ലണ്ടന്‍ നിവാസികള്‍ ലേബര്‍ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച ഖാനെ വിജയിപ്പിച്ചത്. 57 ശതമാനം വോട്ടാണ് ഖാന്‍ നേടിയത്. ലണ്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന സ്ഥാനാര്‍ഥിയുമായി ഖാന്‍.

തീവ്രവാദിയാണെന്നു മുദ്രകുത്തി ലണ്ടനിലെ ഹിന്ദു, സിക്ക്, ശ്രീലങ്കന്‍ വിഭാഗക്കാര്‍ക്കിടയില്‍ ഖാനെതിരായ ലഘുലേഖകള്‍ പ്രതിപക്ഷം വിതരണം ചെയ്തിരുന്നു. എന്നാല്‍, വിഭാഗീയതയ്ക്കെതിരായാണു ലണ്ടന്‍ ജനത വോട്ട് ചെയ്തതെന്ന് ഖാന്‍ പറഞ്ഞു.

ഗോര്‍ഡണ്‍ ബ്രൌണ്‍ സര്‍ക്കാരില്‍ ഖാന്‍ ഗതാഗത മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇവിടുത്തെ മന്ത്രിസഭയില്‍ അംഗമാകുന്ന ആദ്യ മുസ്ലിമെന്ന റിക്കാര്‍ഡും ഖാന്റെ പേരില്‍ തന്നെയാണ്. മനുഷ്യാവകാശ അഭിഭാഷകനായ ഖാന്‍ 2005ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമാകുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി കടുത്ത വംശീയ പ്രചാരണങ്ങളെ അതിജീവിച്ച് മേയര്‍ സ്ഥാനത്തത്തിെയ സാദിഖ് ഖാന്റെ വേരുകള്‍ പാകിസ്ഥാനിലാണ്. 1960കളിലാണ് ഖാന്റെ കുടുംബം ലണ്ടനിലേക്ക് കുടിയേറിയത്. സാദിഖ് ഖാന്റെ വിജയത്തില്‍ പാക് മാധ്യമങ്ങളും ആഹ്ളാദം രേഖപ്പെടുത്തി. മുഖപേജില്‍ ഏറെ പ്രാധാന്യത്തോടെയാണു ഡോണ്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വിജയത്തില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭുട്ടോയും തെഹരീ കെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാനും അഭിനന്ദിച്ചു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനും ഖാനെ അഭിനന്ദിച്ചു.

എട്ടുവര്‍ഷം തുടര്‍ച്ചയായി ലണ്ടന്‍ ഭരിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തകയാണ് ഈ നാല്പത്തഞ്ചുകാരന്‍ തകര്‍ത്തത്. സാദിഖ് ഖാന്‍ 13,10,143 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത്തിന് 9,94,614 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ലണ്ടനിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് ഗോള്‍ഡ് സ്മിത്ത്. ഖാന്‍ തീവ്രവാദിയാണെന്നുപോലും ഗോള്‍ഡ്സ്മിത്ത് പ്രചരിപ്പിച്ചിരുന്നു.

ലണ്ടന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഭൂരിപക്ഷത്തിന് ഒരാള്‍ മേയര്‍ പദവിയില്‍ എത്തുന്നത്. അതും മുസ്ലിമായ ഒരാള്‍. ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ലണ്ടനിലെ മുസ്ലിംകളുടെ എണ്ണം 12.4 ശതമാനമാണ്. വിവിധ സാംസ്കാരിക തലങ്ങളില്‍നിന്നു വരുന്നവരാണിവര്‍. ഓരോ ലണ്ടന്‍ നിവാസികള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞ അദ്ദേഹം നഗരവാസികള്‍ക്ക് മെച്ചപ്പെട്ട ഭാവി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് മികച്ച വേതനം ഉറപ്പുവരുത്തുക, കുറഞ്ഞ ചെലവില്‍ മികച്ച യാത്രാസൌകര്യം നടപ്പാക്കുക, വൃത്തിയുള്ളതും ആരോഗ്യപരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുക,നഗരത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുക എന്നിവയാണു മേയറെന്ന നിലയില്‍ മനസിലുള്ള പ്രധാന പദ്ധതികളെന്ന് ഖാന്‍ സൂചിപ്പിച്ചു.

ലണ്ടനില്‍ ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ 50 ശതമാനം പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനാണ് ഖാന്‍ ലക്ഷ്യമിടുന്നത്. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദമെടുത്ത സാദിഖ് ഖാന്‍ സോളിസിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ എംപി ആയിരുന്നു. കൂടാതെ രണ്ടു തവണ മന്ത്രിയുമായിട്ടുണ്ട്. ഭാര്യ സാദിയ ഖാന്‍. രണ്ടു മക്കളുണ്ട്. നെയ്ത്തുകാരിയായിരുന്നു ഖാന്റെ മാതാവ്. 'ഭയം നമ്മെ ഒരിക്കലും സുരക്ഷിതമാക്കില്ല; ദുര്‍ബലരാക്കാനേ ഉതകൂ. ഭയത്തിന്റെ രാഷ്ട്രീയത്തിന് നമ്മുടെ നഗരത്തില്‍ സ്ഥാനമില്ല' അതാണ് സാദിഖ് ഖാന്റെ മതം.

ഞാന്‍ ജനിച്ചത് ലണ്ടനിലാണ്. വിവാഹം ചെയ്തതും ലണ്ടന്‍ സ്വദേശിനിയെ ആണ്. ഞങ്ങള്‍ക്ക് രണ്ടു പെണ്‍മക്കള്‍. വിജയത്തിലെത്താന്‍ ഈ നഗരം എങ്ങനെ സഹായിച്ചുവെന്നതാണ് ഞങ്ങളുടെ ജീവിതകഥ. 1960കളിലാണ് എന്റെ പിതാവ് പാക്കിസ്ഥാനില്‍നിന്ന് ലണ്ടനിലേക്ക് കുടിയേറിയത്. ബസ് ഡ്രൈവറായി ജോലി ചെയ്താണ് അദ്ദേഹം കുടുംബം പോറ്റിയത്. നഗരസഭ ഞങ്ങള്‍ക്ക് വീട് അനുവദിച്ചിരുന്നതിനാല്‍ സ്വന്തമായി സ്ഥലമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അവര്‍ക്കു പണം സ്വരൂപിക്കാന്‍ കഴിഞ്ഞു. എന്റെ സഹോദരങ്ങള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുന്നതിനു രക്ഷിതാക്കള്‍ ശ്രദ്ധിച്ചു. ഉന്നത വിദ്യാഭ്യാസം ഏറെ പണച്ചെലവുള്ളതായിരുന്നു. എന്നാല്‍, കഴിവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയില്‍ പ്രവേശം നേടാന്‍ കഴിഞ്ഞു.

മനുഷ്യാവകാശ അഭിഭാഷകനെന്ന നിലയില്‍ വിവേചനത്തിനിരയാകുന്നവര്‍ക്കൊപ്പമായിരുന്നു ഞാന്‍ എന്നും. 50 ജീവനക്കാരെ വച്ച് വിവേചനത്തിനെതിരെ പോരാടുന്ന സന്നദ്ധ സംഘടന തുടങ്ങിയത് അങ്ങനെയാണ്. വിവേചനം ആദ്യം ബാധിക്കുന്നത് ഒരാളുടെ ജീവിതത്തെയാണ്. അതിനാല്‍ വിവേചനം എവിടെ കണ്ടാലും ഞാന്‍ പൊരുതും.

2005ല്‍ ഞാന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ജീവിതത്തില്‍ ഏറ്റവും അഭിമാനം കൊണ്ട നിമിഷങ്ങളിലൊന്നായിരുന്നു അത്. കമ്യൂണിറ്റി കൊഹെഷനിലെ മന്ത്രിയായാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ വിഭാഗത്തില്‍പെട്ട ആളുകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. മുസ്ലിംകളോടും ജൂതരോടുമുള്ള വിവേചനം ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു. ഗതാഗതവകുപ്പിന്റെ മന്ത്രിപദവിയിലത്തുെന്ന ആദ്യ മുസ്ലിമും ഏഷ്യന്‍ വംശജനുമാണ് ഞാന്‍. ലണ്ടന്‍ നഗരത്തിന്റെ ഗതാഗത ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എന്നും മുന്നില്‍ നിന്നു. 2015ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രചാരണച്ചുമതല എനിക്കായിരുന്നു. ലേബര്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ ഉറപ്പിക്കാന്‍ അക്ഷീണം പ്രയത്നിച്ചു. രാഷ്ട്രീയം മാത്രമല്ല, എന്റെ ജീവിതം. കുടുംബത്തോടൊത്ത് കഴിയാന്‍ സമയം മാറ്റിവയ്ക്കാനും ശ്രദ്ധിക്കാറുണ്ട്. എന്റെ സഹോദരങ്ങള്‍ താമസിക്കുന്നത് തെക്കന്‍ ലണ്ടനിലെ ഞങ്ങളുടെ വീടിനു തൊട്ടടുത്താണ്. അതിനാല്‍ അവരുടെ സാമീപ്യം എനിക്ക് നഷ്ടമാവുന്നില്ല. ഞാനൊരു കായികപ്രേമിയാണ്. ഫുട്ബോളും ക്രിക്കറ്റും ബോക്സിംഗും ഏറെ ഇഷ്ടമാണ്. 2014ലെ ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്തിരുന്നു.

ലണ്ടനിലെ ഗതാഗത സംവിധാനവുമായി എന്റെ ജീവിതത്തിന് അഭേദ്യമായ ബന്ധമുണ്ട്. ലണ്ടനിലെ നിരത്തില്‍ ചീറിപ്പാഞ്ഞ ബസിന്റെ മുന്‍സീറ്റില്‍ സഹോദരനൊന്നിച്ചിരിക്കുന്നത് ഏറ്റവും മിഴിവേറിയ ഓര്‍മചിത്രങ്ങളില്‍ ഒന്നാണ്. ബസിലിരിക്കുന്ന സമയത്ത് ഞങ്ങളുടെ ദൃഷ്ടി പതിഞ്ഞത് ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന മനുഷ്യനിലായിരുന്നു. ഞങ്ങളെ നോക്കുമ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകുന്നുണ്ടായിരുന്നു. മറ്റാരുമല്ല അത് ഞങ്ങളുടെ സ്നേഹനിധിയായ പിതാവായിരുന്നു. ജീവിതത്തില്‍ ഒട്ടേറെ ഉയര്‍ച്ചകള്‍ താണ്ടിയ ഞാന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. ലണ്ടന്‍ മേയറായി ചുമതലയേറ്റ നിമിഷം മറ്റൊരു ലോകത്തുനിന്ന് അദ്ദേഹം സന്തോഷിക്കുന്നുണ്ടാവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ