• Logo

Allied Publications

Europe
മ്യൂണിക്കില്‍ കത്തിയാക്രമണം; ഒരാള്‍ മരിച്ചു
Share
മ്യൂണിക്ക്: മ്യൂണിക്ക് ലോക്കല്‍ റെയില്‍വേ സ്റേഷനായ ഗ്രാഫിംഗില്‍ ആയുധധാരിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ചിനാണ് സംഭവം. ആക്രമണത്തില്‍ 56 വയസുള്ള ഒരു മധ്യവയസ്കനാണ് മരിച്ചത്. 58, 55, 43 എന്ന പ്രായത്തിലുള്ള മൂന്നു പുരുഷന്മാര്‍ക്കാണ് പരിക്കേറ്റത്. ഇരുപത്തേഴുകാരനായ അക്രമി കത്തികൊണ്ടുള്ള ആക്രമണമായിരുന്നു നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.

സംഭവത്തിലെ പ്രതി ഇസ്ലാം തീവ്രാദിയാണെന്നു പോലീസ് ആദ്യം സംശയിച്ചെങ്കിലും പിന്നീട് പോലീസ് നിലപാട് മാറ്റുകയായിരുന്നു. അറബിയില്‍ അള്ളാഹു അക്ബര്‍ എന്നു വിളിച്ചുപറഞ്ഞുകൊണ്്ടാണ് ഇയാള്‍ ആളുകളെ കുത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ചാണ് പോലീസ് ആദ്യം പ്രസ്താവനയിറക്കിയത്. ഇയാള്‍ക്ക് ഒരു ഭീകരസംഘടനയുമായി ബന്ധമില്ലെന്നും പറയുന്നു. അറസ്റിലായ ആളുടെ പേരില്‍ യാതൊരുവിധ പോലീസ് റിക്കാര്‍ഡുകളും നിലവിലില്ലെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ സംഭവം 13,000 വരുന്ന ഗ്രാമവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. എസന്‍ സംസ്ഥാനത്തിലെ ഗീസന്‍ എന്ന സ്ഥലവാസിയായ 27 കാരനെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ചോദ്യം ചെയ്തുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നരഹത്യയുടെ പേരില്‍ ഇയാള്‍ക്കെതിരെ പോലീസ് ചാര്‍ജ്ഷീറ്റ് തയാറാക്കിയിട്ടുള്ളതായി പബ്ളിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ