• Logo

Allied Publications

Europe
'വിന്‍ഡോസ് 10' സൌജന്യ അപ്ഡേറ്റ് അവസാനിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: വിന്‍ഡോസ് 10 വേര്‍ഷന്റെ സൌജന്യ അപ്ഡേഷനുള്ള അവസരം അവസാനിക്കുന്നു. പുറത്തിറങ്ങി ഒരുവര്‍ഷക്കാലം വിന്‍ഡോസ് 10 ലേക്ക് സൌജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സൌകര്യമാണു മൈക്രോസോഫ്റ്റ് അനുവദിച്ചിരുന്നത്. ആ കാലാവധി ജൂലൈ 29ന് അവസാനിക്കും. ഇനി പുതിയൊരു വിന്‍ഡോസ് പതിപ്പ് ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെയാണു വിന്‍ഡോസ് 10 അവതരിപ്പിച്ചത്. ഇതിനകം വിന്‍ഡോസ് 10 നു 30 കോടി ഉപയോക്താക്കളുണ്െടന്നു മൈക്രോസോഫ്റ്റ് കണക്കാക്കുന്നു.

അവതരിപ്പിച്ച് ഒരു വര്‍ഷംകൊണ്ട് വിന്‍ഡോസ് 10 നു ഏറ്റവും വലിയ ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ സര്‍വീസ് ആവാന്‍ സാധിച്ചുവെന്നും സ്കൂളുകള്‍ മുതല്‍ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വരെ അതിവേഗം അതിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായും കമ്പനി ഔദ്യോഗികമായി അവകാശപ്പെടുന്നു. പുതിയ വിന്‍ഡോസ് പതിപ്പ് ഇനി ഇല്ലാത്തതിനാല്‍, വിന്‍ഡോസ് 10 ന്റെ പുതിയ അപ്ഡേഷനുകളാകും സമയാസമയങ്ങളില്‍ ഇനി ലഭ്യമാക്കുക.

പരമ്പരാഗത കംപ്യൂട്ടറുകള്‍ക്കും ടച്ച്സ്ക്രീന്‍ ഉപകരണങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും വിധമാണ് വിന്‍ഡോസ് 10 ഒഎസിന്റെ രൂപകല്‍പ്പന. മാത്രവുമല്ല, ഇത്രയുംകാലവും മൈക്രോസോഫ്റ്റ് കൊണ്ടുനടന്ന 'ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍' ബ്രൌസറിനും വിന്‍ഡോസ് 10 ല്‍ കമ്പനി വിട നല്‍കി. പകരം 'എഡ്ജ്' എന്ന പുതിയ ബ്രൌസര്‍ അവതരിപ്പിച്ചു.

മാര്‍ച്ചില്‍ മാത്രം ഏതാണ്ട് 6300 കോടി മിനിറ്റുകള്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൌസര്‍ ഉപയോഗിച്ചു. ഗെയിമിനുവേണ്ടി മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നു. ഫോട്ടോകള്‍, ഗ്രൂവ് മ്യൂസിക്, മൂവീസ് ആന്‍ഡ് ടിവി എന്നീ ആപ്ളിക്കേഷനുകള്‍ക്ക് 14 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്െടന്നും വിന്‍ഡോസ് പറയുന്നു. വിന്‍ഡോസ് 10 നല്‍കി വരുന്ന സേവനങ്ങള്‍ മാസം തോറും മെച്ചപ്പെടുത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ