• Logo

Allied Publications

Europe
പെരുമഴയിലും ചോരാത്ത കായിക വീര്യവുമയി യുക്മ മിഡ്ലാന്‍ഡ്സ് റീജണ്‍
Share
ലണ്ടന്‍: പെരുമഴയും മഞ്ഞും പലവുരു തടസപ്പെടുത്തിയെങ്കിലും പോരാട്ട വീര്യം ഒട്ടും തന്നെ ചോരാതെ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള ഏപ്രില്‍ 30നു ബര്‍മിംഗ്ഹാമില്‍ അരങ്ങേറി.

രാവിലെ 10.30നു യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ കായിക പതാക ഉയര്‍ത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച മേളയിലെ വിവിധ മത്സരങ്ങള്‍ 11നു ആരംഭിച്ചു.

തുടര്‍ന്നു നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ബിജു തോമസ് മെമ്മോറിയല്‍ യുക്മ കപ്പു സ്വന്തമാക്കിയപ്പോള്‍ ബിസി എംസി ബര്‍മിഗ്ഹാം രണ്ടാം സ്ഥാനവും ആതിഥേയരായ ഇഎംഎ എര്‍ഡിഗ്ടണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

മേയ് 28നു നടക്കുന്ന കലാശ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്ത മാക്കുവനുള്ള തയാറെടുപ്പിലാണ് മിഡ്ലാന്‍ഡ്സ് റീജണ്‍.

അത്യന്തം വാശിയേറിയ മത്സരത്തിനൊടുവില്‍ കുട്ടികളുടെ വിഭാഗത്തില്‍ ആദിത്യ ജെ. നായര്‍, അന്ന റിജോ എന്നിവരും സബ് ജൂണിയര്‍ വിഭാഗത്തില്‍ ജയിംസ് സെബാസ്റ്യന്‍, അനീഷ വിനു എന്നിവരും ജൂണിയര്‍ വിഭാഗത്തില്‍ ജോണ്‍സ് ഏബ്രഹാം, ആരന്‍ റെജി, ഷാരോണ്‍ ടെറണ്‍സ് എന്നിവരും യുത്ത് വിഭാഗത്തില്‍ മെല്‍വിന്‍ ജോസ്, ജിന്‍സി മാഞ്ഞൂരാന്‍ എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ഷിജു ജോസ്, സിനി ഷിബു എന്നിവരും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഇഗ്നേഷ്യസ് പേട്ടയില്‍, സോമിനി കുഞ്ഞുമോന്‍ എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.

ആവേശകരമായ വടംവലി മത്സരത്തിനൊടുവില്‍ ബിസിഎംസി ഒന്നാം സ്ഥാനവും ഡബ്ള്യുഎംസിഎ വൂസ്റര്‍ രണ്ടാം സ്ഥാനവും ബര്‍ട്ടണ്‍ കേരള കമ്യൂണിറ്റി മുന്നാം സ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്ഥാനക്കാര്‍ക്ക് എംസി സന്തോഷ് തോമസ് സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡ് സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാര്‍ക്ക് യുക്മയുടെ വക കാഷ് അവാര്‍ഡും മൂന്നാം സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.

മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കായികതാരങ്ങള്‍ക്ക് മേയ് 28നു നടക്കുന്ന യുക്മ ദേശിയ കായിക മേളയില്‍ പങ്കെടുക്കാനുള്ള അര്‍ഹത നേടി.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​