• Logo

Allied Publications

Europe
ജന്മദിനത്തില്‍ ഷാര്‍ലറ്റ് രാജകുമാരിക്ക് സമ്മാനപ്പെരുമഴ
Share
ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെയും കേറ്റ് മിഡില്‍ടണിന്റെയും ഇളയ കുട്ടി ഷാര്‍ലറ്റ് രാജകുമാരിയുടെ ജന്മദിനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മാനങ്ങളുടെ പെരുമഴ.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും സമ്മാനിച്ചത് ഒരു ബോ ടെഡ്ഡിയെയാണ്. മുപ്പതിനായിരം പൌണ്ട് വില വരുന്ന ഒരു വൈറ്റ് ഗോള്‍ഡ് കിലുക്കാംപെട്ടിയും ഷാര്‍ലറ്റിനു കിട്ടിയ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഒരു വയസാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിനു തികഞ്ഞിരിക്കുന്നത്. കുട്ടിക്കു കിട്ടിയ സമ്മാനങ്ങളുടെ പട്ടിക കെന്‍സിംഗ്ടണ്‍ കൊട്ടാരം ഔദ്യോഗികമായി പുറത്തുവിടുകയായിരുന്നു.

വില്യംകേറ്റ് ദമ്പതികളുടെ മകള്‍ കുഞ്ഞു രാജകുമാരി ഷാര്‍ലെറ്റിന്റെ ഒന്നാം പിറന്നാള്‍ ദിനത്തിനു തലേന്നാണ് അമ്മ കേറ്റ് പകര്‍ത്തിയ ചിത്രങ്ങള്‍ കെന്‍സിംഗ്ടണ്‍ പാലസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലുടെ പുറത്തു വിട്ടിരിക്കുന്നത്.

എന്തായാലും കുട്ടിയുടെ പുതിയ ചിത്രങ്ങള്‍ ഇതിനോടകം വെബ്ലോകത്തില്‍ വൈറലായിക്കഴിഞ്ഞു. ചുവന്നു തുടുത്ത കവിളുകളും നക്ഷത്ര കണ്ണുകളും കുഞ്ഞു ഷാര്‍ലറ്റിനെ കുടുതല്‍ മനോഹരിയാക്കുന്നു.

2015 മേയ് രണ്ടിനാണ് വില്യംകേറ്റ് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഷാര്‍ലറ്റ് ജനിച്ചത്. ആദ്യ കുഞ്ഞ് പ്രിന്‍സ് ജോര്‍ജിന്റെ തനി പകര്‍പ്പാണ് ഷാര്‍ലറ്റ് എന്നതും ഏറെ ശ്രദ്ധേയമാണ്. ഇതിനു മുമ്പ് കുഞ്ഞിന്റെ ചിത്രങ്ങള്‍ രണ്ടു തവണ മാത്രമാണ് പുറം ലോകം കണ്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്