• Logo

Allied Publications

Europe
ഓസ്ട്രിയന്‍ യുവാക്കളില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും സ്മാര്‍ട്ട്
Share
വിയന്ന: ഓസ്ട്രിയന്‍ യുവതലമുറയില്‍ 95 ശതമാനവും സ്മാര്‍ട്ടാണ്. രാജ്യത്തെ ചെറുപ്പക്കാരില്‍ 14 നും 29 നുമിടയില്‍ നടത്തിയ പഠനത്തിലാണ് യുവാക്കളില്‍ 95 ശതമാനവും നിത്യവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമാണെന്നു കണ്െടത്തല്‍.

ചെറുപ്പക്കാരില്‍ 48 ശതമാനവും മൊബൈല്‍ ഫോണ്‍ അലാം ഉപയോഗിക്കുന്നവരാണ്. മറ്റൊരു 18 ശതമാനം പേര്‍ മാത്രമാണ് ടൈംപീസ് ഉപയോഗിച്ച് ഉറക്കമുണരുന്നത്. 95 ശതമാനം യുവജനങ്ങള്‍ ദിവസത്തില്‍ രണ്ടു മണിക്കൂറിലധികം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 72 ശതമാനം മൂന്നു മണിക്കൂറോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ്. ടിവി ഉപയോഗിക്കു

ന്നവരുടെ എണ്ണം വെറും 66 ശതമാനം മാത്രമാണ്. അതും രണ്ടു മണിക്കൂര്‍ മാത്രവും. എന്നാല്‍ 0.8 ശതമാനം പേര്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നേയില്ല.

78 ശതമാനം പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ദിവസത്തില്‍ കുറഞ്ഞത് അഞ്ചു പ്രാവശ്യം അവര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു. യൂട്യൂബ് കാണുന്നവരുടെ എണ്ണം 60 ശതമാനം വരും. ഇന്‍സ്റഗ്രാം ഫോട്ടോ ആപ്സ് ഉപയോക്താക്കളുടെ എണ്ണം 37 ശതമാനമാണ്. ട്വിറ്ററാകട്ടെ വെറും ഏഴു ശതമാനവും. എസ്എംഎസ്, വാട്സ് ആപ്പ് ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ 81 ശതമാനത്തോളമാണ്.

കായിക വിനോദത്തിലേര്‍പ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും തീരെ കുറവല്ല. 40 ശതമാനത്തോളം വരും അവരുടെ എണ്ണം. വാര്‍ത്ത വായിക്കുന്നവരുടെ എണ്ണമാകട്ടെ 70 ശതമാനം വരും. ആറു മണിക്കൂറോളം യുവതലമുറ സ്കൂള്‍, പഠനം, ജോലി എന്നിവയ്ക്കായി ചെലവഴിക്കുന്നു.

ഓസ്ട്രിയന്‍ ആരോഗ്യ രംഗത്ത് സമൂലമായ മാറ്റം വരുത്തണമെന്നു മറ്റൊരു അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ആയിരം പേരില്‍ 81 ശതമാനം പേരുടെയും അഭിപ്രായം കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണം എന്നതാണ്. 40 ശതമാനത്തിന്റെ അഭിപ്രായത്തില്‍ ആരോഗ്യ രംഗത്തെ കുറവുകളുടെ പ്രധാനപ്പെട്ട കാരണക്കാര്‍ 72 ശതമാനം കേന്ദ്ര ഭരണകൂടവും 56 ശതമാനം സംസ്ഥാന ഭരണകൂടങ്ങളും 60 ശതമാനം ഇന്‍ഷ്വറന്‍സ് കമ്പനികളുമാണെന്നാണ്.

സാമ്പത്തിക കുറവ് 15 ലക്ഷത്തോളം പേരെ ബാധിക്കുന്നു. ഇവരുടെ 3,80,000 വരുന്ന കുട്ടികള്‍ക്ക് അവധി ദിവസങ്ങള്‍ ആഘോഷിക്കുവാനോ ഉല്ലാസ യാത്ര പോകുവാനോ സാധിക്കുന്നില്ല. തന്നെയുമല്ല കൂട്ടുകാരുമായി ഉല്ലസിക്കുവാനോ സംഗീതം പഠിക്കുവാനോ സാമ്പത്തികമില്ല. ഇവരില്‍ 20 വയസിനു താഴെയുള്ള കുട്ടികളെയാണ് മാതാപിതാക്കന്മാരുടെ കുറഞ്ഞ വരുമാനം ബാധിക്കുന്നത്. അതായത് ജനസംഖ്യയില്‍ 18.3 ശതമാനം വരും ഈ വിഭാഗം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.