• Logo

Allied Publications

Europe
മാഞ്ചസ്റര്‍ തിരുനാളിനു ജൂണ്‍ 26നു കൊടിയേറും; മാര്‍ പുന്നക്കോട്ടില്‍ മുഖ്യാതിഥി
Share
ലണ്ടന്‍: യുകെയിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റര്‍ വിഥിന്‍ഷോ പള്ളിയിലെ തിരുനാളിനു ജൂണ്‍ 26നു കൊടിയേറും. മാര്‍ ജോര്‍ജ് പുന്നകോട്ടില്‍ വിശിഷ്ടാതിഥിയാകും. മലയാളത്തിന്റെ പ്രസിദ്ധ പിന്നണിഗായകന്‍ ബിജു നാരായണന്റെ ഗാനമേള അടക്കമുള്ള പരിപാടികളോടെയാണ് ഇത്തവണത്തെ തിരുനാള്‍ ആഘോഷം.

യുകെയിലെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു വിശ്വാസികള്‍ എത്തിച്ചേരുന്ന യുകെയിലെ ഏറ്റവും വലിയ പള്ളി പെരുന്നാള്‍ ആണ് വിഥിന്‍ഷോ പെരുന്നാള്‍.

വിശുദ്ധ തോമാശ്ളീഹായുടെ മാധ്യസ്ഥം തേടി പ്രാര്‍ഥിച്ചു കഴുന്നെടുത്തും അടിമ വയ്ക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ഥിക്കുന്നതിനുമായി ആയിരങ്ങള്‍ തിരുനാള്‍ ദിനത്തില്‍ മാഞ്ചസ്ററില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ നയിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണം. ഒപ്പം മിമിക്സ് പരേഡും പരിപാടികള്‍ക്ക് നിറം പകരും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ രണ്ടിനു നടക്കുന്ന അത്യാഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഷ്രൂസ്ബറി രൂപത ബിഷപ് മാര്‍ക്ക് ഡേവിസ് തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികനായിരിക്കും.

ജൂണ്‍ 26നു ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റു നടക്കുക. അന്നേ ദിവസം ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റു നിര്‍വഹിക്കും. തുടര്‍ന്നു പ്രസുദേന്തിവാഴ്ചയും ഉല്പന്ന ലേലവും നടക്കും. തുടര്‍ന്നു ജൂലൈ ഒന്നു വരെ ദിവസവും വൈകുന്നേരം ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. ഈ ദിവസങ്ങളിലെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുവാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടായിരിക്കും.

ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം നാലിനു നടക്കുന്ന ദിവ്യബലിയെ തുടര്‍ന്നു വിഥിന്‍ഷോ ഫോറം സെന്ററിലാണ് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഗാനമേള. ലണ്ടന്‍ നിസരി ഓര്‍ക്കസ്ട്ര ലൈവ് ഓര്‍ക്കസ്ട്രയുമായി ബിജുനാരായണന്‍ ഒപ്പം ചേരുമ്പോള്‍ ഏഷ്യനെറ്റ് ടാലന്റ് കണ്ടസ്റ് വിന്നറും ഗായകനുമായ രാജേഷ് രാമനും മറ്റു ഗായകരും ചേര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്റര്‍ സംഗീത സാന്ദ്രമാകും.

തിരുനാള്‍ ദിനം പള്ളി പരിസരത്ത് വിവിധങ്ങളായ സ്റാളുകളും കുട്ടികള്‍ക്കായി എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളും അണി നിരക്കും. ഇടവക വികകാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ കീഴില്‍ സാബു ചുണ്ടക്കാട്ടില്‍ ബിജു ആന്റണി എന്നിവര്‍ ജനറല്‍ കണ്‍വീനറര്‍മാരായും ട്രസ്റിമാരായ റോയി ജോര്‍ജ്, സിബി ജയിംസ് എന്നിവരുടെ കീഴില്‍ നൂറംഗ കമ്മിറ്റി തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി നിലവില്‍ വന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.