• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
Share
ബര്‍മിഗ്ഹാം: മിഡ്ലാന്‍ഡ്സ് റീജണിലെ പതിനെട്ടോളം യുക്മ അംഗ സംഘടനകളില്‍ നിന്നുമുള്ള നൂറു കണക്കിനു കായികതാരങ്ങള്‍ പങ്കെടുക്കുന്ന റീജണല്‍ കായികമേളയുടെ നടത്തിപ്പിനുവേണ്ട തയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മേള ഒരു വന്‍വിജയമാക്കുവാനുള്ള അവസാനവട്ട മിനുക്കുപണികളിലാണ് സംഘാടകര്‍.

ഏപ്രില്‍ 30നു ബര്‍മിംഗ്ഹാമില്‍ ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ല്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുവാനുള്ള കഠിന പരിശീലനത്തിലാണ് അംഗ സംഘടനകളിലെ കായികതാരങ്ങള്‍.

ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി യുക്മ കപ്പ് സ്വന്തമാക്കുക എന്നത് ഏതൊരു അസോസിയേഷന്റേയും അഭിമാന നേട്ടമായി കണക്കാക്കപ്പെടും എന്നതിനാല്‍ മത്സരങ്ങള്‍ക്ക് വീറും വാശിയും കൂടും.

വടംവലി മത്സരമാണ് മേളയിലെ ജനപ്രീയ ഇനം. കുട്ടികളുടെ അമ്പതു മീറ്റര്‍ ഓട്ട മത്സരത്തോടുകൂടി ആരംഭിക്കുന്ന മേളയിലെ അവസാന മത്സരമാണ് വടംവലി.

രാവിലെ 10.30നു കായിക മത്സരങ്ങള്‍ ആരംഭിക്കും. കായികമേളയിലെ വിജയി കള്‍ക്കായി പൊതു ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം ഇത്തവണത്തെ പ്രത്യേകതയാണ്. റീജണിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് 07886137944, ഡിക്സ് ജോര്‍ജ് 07403312250, സുരേഷ് കുമാര്‍ 07903986970, എബി ജോസഫ് 07723043555

വേദിയുടെ വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ ആ73 6ഋആ.

റിപ്പോര്‍ട്ട്: ജയകുമാര്‍ നായര്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട